പെരുമ്പാമ്പ് വഴിയിൽ ചാടി: പിടിച്ച് ചാക്കിലാക്കി ഗ്രാമപഞ്ചായത്ത് അംഗം

പന്തീരാങ്കാവ്: വഴിയിൽ ചാടിയ പെരുമ്പാമ്പിനെ പഞ്ചായത്ത് അംഗം പിടികൂടി ചാക്കിലാക്കി. ഒളവണ്ണ ഗ്രാമപഞ്ചായത്ത് അംഗം മഠത്തിൽ അബ്ദുൽ അസീസാണ് ഞായറാഴ്ച രാത്രി 9.30ഓടെ കമ്പിളി പറമ്പിൽ വെച്ച് പെരുമ്പാമ്പിനെ പിടികൂടിയത്. ആരംകുനി മുഹമ്മദി​െൻറ വീടി​െൻറ മതിലിൽ നിന്നാണ് പെരുമ്പാമ്പ് റോഡിലേക്ക് ചാടിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് അസീസ്സ്ഥലത്തെത്തി പെരുമ്പാമ്പിനെ പിടികൂടിയത്. ചാക്കിലാക്കിയ പാമ്പിനെ രാത്രിതന്നെ മാത്തോട്ടം വനശ്രീയിലെത്തിച്ചു. പുഴയിലും കുളത്തിലും വീണ് മരിച്ചവരെ പുറത്തെടുത്തും അപകടത്തിൽ പെടുന്നവരെ രക്ഷപ്പെടുത്തിയും ജീവൻരക്ഷാ രംഗത്ത് ഏറെ പരിചിതനാണ് അബ്ദുൽ അസീസ്. സന്നദ്ധ പ്രവർത്തനത്തിന് നിരവധി അംഗീകാരങ്ങളും നേടിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.