അകക്കണ്ണി​െൻറ വെളിച്ചത്തിൽ വേദിയുടെ നിയന്ത്രണം എറ്റെടുത്ത്​ ബഷീർ

മുക്കം: അകക്കണ്ണി​െൻറ വെളിച്ചത്തിൽ വേദിയിലേക്ക് വരുന്നവരെ നിയന്ത്രിച്ചും വരവേറ്റും ബഷീർ. മുക്കത്തു നടന്ന കെ.എഫ്.ബിയുടെ വൈറ്റ് കെയ്ൻ ദിനാഘോഷ പരിപാടിയിലാണ് താമരശ്ശേരി സ്വദേശി ബഷീർ വേദിയെ സജീവമാക്കിയത്. 11ാം വയസ്സിൽ വീട്ടിൽനിന്ന് കമ്പും ചുള്ളിയും കളിക്കുന്നതിനിടയിൽ കൊള്ളി തെറിച്ച് കണ്ണിനേറ്റ പരിക്കിൽ കാഴ്ചക്ക് മങ്ങലേറ്റത്. 21 വയസ്സു പൂർത്തിയായതോടെ ഇരുകണ്ണുകളുടെയും കാഴ്ച പൂർണമായി നഷ്ടപ്പെട്ടു. ഡിഗ്രിയും ഫാറൂഖ് കോളജിൽനിന്ന് ബി.എഡും പൂർത്തിയാക്കിയ ഇദ്ദേഹം ആദ്യം തോട്ടുമുക്കം ജി.യു.പി.എസിലാണ് അധ്യാപകനായി ചേർന്നത്. ഇപ്പോൾ പരപ്പൻ പൊയിലിൽ ജി.എം.എച്ച്.എസിൽ മലയാളം അധ്യാപകനാണ്. െബ്രയിലി ലിപിയുടെ വിവിധരീതികളിലൂടെ സ്വായത്തമാക്കി കവിതയും ഗദ്യവും മൊബൈലി​െൻറ സഹായത്തോടെ െറേക്കാഡ് ചെയ്താണ് വിദ്യാർഥികളെ പാഠങ്ങൾ പഠിപ്പിക്കുന്നത്. വൈറ്റ് കെയ്നും മൊബൈലും തന്നെയാണ് സഞ്ചാരസഹായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.