മുക്കം: മഴ തടസ്സമാകാതെ കാഴ്ചയില്ലാത്തവരുടെ സംഘടിത ശക്തി തെളിയിച്ച് മുക്കം നഗരത്തിൽ ഉജ്ജ്വല പ്രകടനം. മുക്കം ഓർഫനേജ്, കെ.എഫ്.ബി ജില്ല കമ്മിറ്റി എന്നിവ സംഘടിപ്പിച്ച വൈറ്റ് കെയ്ൻ ദിനാഘോഷത്തിെൻറ ഭാഗമായാണ് കാഴ്ച പരിമിതിക്കാർ നഗരത്തിൽ പ്രകടനം നടത്തിയത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്ന് വന്നെത്തിയ നൂറു കണക്കിന് പേർ പങ്കെടുത്തു. പ്രകടനത്തിന് വി.എൻ.എച്ച്.എം എച്ച്.എസ്.സിലെ കുട്ടിപ്പൊലീസ് സംഘവും വിദ്യാർഥികളുടെ ഡിസ്േപ്ല പ്രകടനവും മിഴിവേകി. മുക്കം അനാഥശാല ഗ്രൗണ്ടിൽ നിന്നാരംഭിച്ച റാലിക്ക് കെ.എഫ്.ബി ജില്ല പ്രസിഡൻറ് വി. സത്യൻ, വൈസ് പ്രസിഡൻറ് എ.കെ. അബ്ബാസി, സെക്രട്ടറി അബ്ദുൽ കരിം, സി. മൂസ എന്നിവർ നേതൃത്വം നൽകി. പൊതുസമ്മേളനം എം.ഐ. ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്തംഗം സി.കെ. കാസിം അധ്യക്ഷത വഹിച്ചു. സി. മൂസ, എ. ജാബിർ, ഇസ്ഹാഖ് കാരശേരി, സലിം മുട്ടത്ത്, അലി അക്ബർ, ജി. മണികണ്ഠൻ, എം.കെ. അബ്ബാസ് എന്നിവർ സംസാരിച്ചു. കെ.എഫ്.ബി ജില്ല പ്രസിഡൻറ് വി. സത്യൻ സ്വാഗതവും സെക്രട്ടറി സി. അബ്ദുൽ കരീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.