പാലിയേറ്റിവിന്​ വീൽ ചെയറുകൾ നൽകി

കൊടിയത്തൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യുനിറ്റ്, കൊടിയത്തൂർ പെയ്ൻ ആൻഡ് പാലിയേറ്റിവിനു എയർ ബെഡും വീൽ ചെയറുകളും നൽകി. യൂനിറ്റ് പ്രസിഡൻറ് ശരീഫ് അമ്പലക്കണ്ടി പാലിയേറ്റിവ് ചെയർമാൻ അബ്ദുറഹിമാനു നൽകി ഉദ്ഘാടനം ചെയ്തു. പി.സി. ഹുസ്സൻ അധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് കണ്ണാട്ടിൽ, സി.കെ. അബ്ദുൽ ഹമീദ്, ടി.കെ. ഹനീഫ, പി. ബർഷാദ്, കെ. മഹമൂദ് എന്നിവർ സംസാരിച്ചു. കുടുംബസംഗമം കൊടിയത്തൂർ: സോളിഡാരിറ്റി കൊടിയത്തൂർ യുനിറ്റ് കുടുംബസംഗമം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന ശൂറ അംഗം പി.വി. റഹ്മാബി ക്ലാസെടുത്തു. മജ്ലിസ് മേഖല കലാപ്രതിഭ ഇഷാൻ മുഹമ്മദിനെ ഉപഹാരം നൽകി. യൂനിറ്റ് പ്രസിഡൻറ് എം. മുനീബ് അധ്യക്ഷത വഹിച്ചു. റഊഫ് റഹ്മാൻ, ഷബീർ കൊടിയത്തൂർ, ഫൈറൂസ, കെ.ഇ. ഷമീം ജാഫർ പുതുക്കുടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.