മത്സ്യബന്ധന തൊഴിലാളികൾക്ക് ഒരു കോടി ഇൻഷുർ സംവിധാനം നടപ്പാക്കണം

മുക്കം: കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന തൊഴിലാളികൾക്ക് ഒരു കോടി രൂപയുടെ ഇൻഷുർ സംവിധാനം നടപ്പാക്കണമെന്ന് കേരള നിർമാണ തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന പ്രസിഡൻറ് എൻ.കെ. അബ്ദുറഹിമാൻ ആവശ്യപ്പെട്ടു. കപ്പലിടിച്ചു തകർന്ന ബോട്ടിൽ ഉൾപ്പെട്ടവർക്കും മരിച്ചയാളുടെ കുടുംബത്തിനും സർക്കാറി​െൻറ സഹായധനം താമസംകൂടാതെ നൽകണം. ജീവൻ പണയംവെച്ചുള്ള തൊഴിലുകളിൽ ഏർപ്പെടുന്നവർക്ക് പരമാവധി സുരക്ഷ ഉറപ്പാക്കണമെന്നും ബോട്ടിൽ ഇടിച്ചു നിർത്താതെപോയ കപ്പലിനെക്കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.