ലഹരിവിരുദ്ധ ബോധവത്​കരണം

തിരുവമ്പാടി: ലഹരിക്കെതിരെ ബോധവത്കരണ പരിപാടിയുമായി 'ദിശ' കർമസമിതി. കൂടരഞ്ഞി അങ്ങാടിയിലുള്ള വ്യാപാര സ്ഥാപനങ്ങളിലും പൊതുസ്ഥാപനങളിലും ബോധവത്കരണ ലഘുലേഖയുടെ വിതരണോദ്ഘാടനം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സണ്ണി പെരുകലംതറപ്പിൽ നിർവഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി മുഹമ്മദ്‌ പാതിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ഏലിയമ്മ ഇടമുളയിൽ, തോമസ് മാത്യു, റെജി ജോൺ, കർമസമതി അംഗങ്ങളായ അനീഷ് പുത്തൻപുര, ഷുക്കൂർ മിനർവ, ജോളി തലക്കോട്ടൂർ, ബാബു ചെല്ലംതറ, ജോയി കൊല്ലിച്ചിറ, സിനാജ് സജി പെണ്ണാപറമ്പിൽ, പ്രീതി രാജീവ്, അനു സുമേഷ്, സിദ്ദീഖ് തേക്കുംകുറ്റി, സുബ്രഹ്മണ്യൻ, ജേക്കബ്, ലാലി ടോമി എന്നിവർ സംസാരിച്ചു. ജനശ്രീ കൺവെൻഷൻ തിരുവമ്പാടി: ബ്ലോക്ക് ജനശ്രീ കൺവെൻഷൻ ജില്ല ചെയർമാൻ എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. വർഷത്തെ ലാഭവിഹിതം വിതരണം ചെയ്തു. റോയി കുന്നപ്പള്ളിൽ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫിസർ രഹ്ന ക്ലാസെടുത്തു. മില്ലി മോഹൻ, അന്നക്കുട്ടി ദേവസ്യ, ഫ്രാൻസിസ് മുക്കിലക്കാട്ട്, പി. ബാബു, രാജു പുലിയുള്ളാങ്കിൽ, ഗീത എന്നിവർ സംസാരിച്ചു. സുഗന്ധവിള പ്രോത്സാഹന പദ്ധതി തിരുവമ്പാടി: ഗ്രാമപഞ്ചായത്തി​െൻറ സുഗന്ധവിള പ്രോത്സാഹന പദ്ധതിയിൽ അത്യുൽപാദനശേഷിയുള്ള ജാതിത്തൈ വിതരണം തുടങ്ങി. ഗ്രാമസഭ വഴി തിരഞ്ഞെടുത്ത ഗുണഭോക്താക്കൾക്ക് ഈ മാസം 20 വരെ കൃഷിഭവനിൽനിന്ന് തൈ ലഭിക്കും. പഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ടോമി കൊന്നക്കൽ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ പി. പ്രകാശ്, പൗളിൻ മാത്യു, വിൽസൻ മാത്യു, ഗീത പ്രശാന്ത്, കുര്യാച്ചൻ തെങ്ങുംമൂട്ടിൽ, ടി.കെ. റുഖിയ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.