ടി.പി. മൂസ: നഷ്​ടമായത് നിഷ്കളങ്കമായ കമ്യൂണിസ്​റ്റ്​ മുഖം

വടകര: സി.പി.ഐ നേതാവ് ടി.പി. മൂസയുടെ വിയോഗത്തിലൂടെ നാടിന് നഷ്ടമായത് നിഷ്കളങ്കമായ കമ്യൂണിസ്റ്റ് മുഖം. ഞായറാഴ്ച സി.പി.ഐ കാര്‍ത്തികപ്പള്ളി ബ്രാഞ്ച് സമ്മേളനത്തില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കലാ, സാംസ്കാരിക, സഹകരണ രംഗത്ത് നിറസാന്നിധ്യമായ ടി.പി. മൂസ പാർട്ടി പ്രവർത്തകർക്കിടയിൽ ടി.പിയെന്ന ചുരുക്കപ്പേരിലാണ് അറിയപ്പെട്ടത്. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് 12ന് കാർത്തികപ്പള്ളി ആലത്തൂർ ഖബർസ്ഥാനിൽ നടക്കും. രാവിലെ 10 മുതല്‍ 11.30 വരെ കാര്‍ത്തികപ്പള്ളി നമ്പര്‍ വണ്‍ യു.പി സ്കൂള്‍ ഗ്രൗണ്ടിൽ മൃതദേഹം പൊതുദര്‍ശനത്തിനു വെക്കും. ചൊവ്വാഴ്ച വൈകീട്ട് വടകര പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് സർവകക്ഷി അനുശോചനയോഗം നടക്കും. സി.കെ. നാണു എം.എൽ.എ, ജില്ല പഞ്ചായത്ത് അംഗം ടി.കെ. രാജൻ, സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സി.എൻ. ചന്ദ്രൻ, ജില്ല െസക്രട്ടറി ടി.വി. ബാലൻ, ജില്ല എക്സിക്യൂട്ടിവ് അംഗം പി. സുരേഷ്ബാബു, വടകര ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡൻറ് കോട്ടയില്‍ രാധാകൃഷ്ണൻ, ഏറാമല പഞ്ചായത്ത് പ്രസിഡൻറ് എം.കെ. ഭാസ്കരൻ, മനയത്ത് ചന്ദ്രൻ, സി.പി.ഐ വടകര മണ്ഡലം െസക്രട്ടറി സോമന്‍ മുതുവന തുടങ്ങിയവർ അന്തിമോപചാരമര്‍പ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.