മാഹി: മാഹി സെൻറ് തെരേസ ദേവാലയ തിരുനാളിെൻറ പ്രധാന ദിനങ്ങളായ 14, 15 തീയതികളിൽ ക്രമസമാധാന പാലനത്തിനും ഗതാഗത നിയന്ത്രണത്തിനും മാഹി പൊലീസ് വിപുല ക്രമീകരണങ്ങൾ നടത്തുമെന്ന് എസ്.പി സി.എച്ച്. രാധാകൃഷ്ണ വാർത്താക്കുറിപ്പിൽ അറിയിച്ചു. തലശ്ശേരി ഭാഗത്തുനിന്ന് വരുന്ന ബസ്, ലോറി മുതലായ വാഹനങ്ങൾ മാഹി സെമിത്തേരി റോഡ് വഴി, ഐ.കെ. കുമാരൻ മാസ്റ്റർ റോഡ്, മാഹി റെയിൽവേ സ്റ്റേഷൻ റോഡ് വഴി അഴിയൂർ ചുങ്കം ദേശീയപാതയിൽ എത്തണം. വടകരയിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന മുഴുവൻ വാഹനങ്ങളും മാഹി ആശുപത്രി ജങ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് താഴങ്ങാടി, ടാഗോർ പാർക്ക് വഴി ദേശീയപാതയിലേക്ക് പ്രവേശിക്കണം. മാഹി സ്പാർട്സ് ഗ്രൗണ്ടിലും ടാഗോർ പാർക്കിന് മുന്നിലും താത്തക്കുളത്തുള്ള ഗ്രൗണ്ടിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. 14, 15 തീയതികളിൽ മാഹി ഹോസ്പിറ്റൽ ജങ്ഷൻ മുതൽ സെമിത്തേരി റോഡ് ജങ്ഷൻ വരെ വാഹനഗതാഗതം അനുവദിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.