ന്യൂഡൽഹി: പാരമ്പര്യവസ്ത്രം ധരിച്ചെത്തിയതിെൻറപേരിൽ ഗോൾഫ് ക്ലബിൽ നിന്ന് പുറത്താക്കപ്പെട്ട ആദിവാസിസ്ത്രീ കോങ് ടൈലിങ് ലിങ്ദോക്കും മറ്റു മൂന്നുപേർക്കും വേണ്ടി ഡൽഹി ഹൈേകാടതിയിൽ പൊതുതാൽപര്യ ഹരജി. വിഷയത്തിൽ കേന്ദ്ര സർക്കാറിെൻറ വിശദീകരണം തേടിയ ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തൽ, ജസ്റ്റിസ് സി. ഹരിശങ്കർ എന്നിവർ വാദം കേൾക്കലിനായി അടുത്തവർഷം ജനുവരി 30ലേക്ക് മാറ്റി. ജൂൺ 25ന് ക്ഷണിക്കപ്പെട്ട അതിഥിയായി ക്ലബിനകത്ത് പരമ്പരാഗത 'ജൈൻസം' വസ്ത്രം ധരിച്ചെത്തിയ ലിങ്ദോക്ക് ഭക്ഷണമുറിയിൽ ഇരിപ്പിടം നിഷേധിക്കുകയായിരുന്നു. ലിങ്ദോയെ കൂടാതെ മാധ്യമപ്രവർത്തക പാട്രീഷ്യ മുഖിം, പ്രഫ. സഞ്ജോയ് ഹസാരിക, ആക്ടിവിസ്റ്റ് മോഹിനി ഗിരി എന്നിവരാണ് ഹരജി നൽകിയത്. ഇത്തരം വിവേചനം സ്വാതന്ത്ര്യനിഷേധവും ഭരണഘടനവിരുദ്ധവുമാണെന്ന് അവർ ആരോപിച്ചു. സംഭവത്തിൽ മേഘാലയ വനിതകമീഷൻ ഡൽഹി ഗോൾഫ് ക്ലബ് സെക്രട്ടറിയോട് വിശദീകരണം തേടിയെങ്കിലും ഇത് ഹൈേകാടതി സ്റ്റേ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.