തകർച്ചയിൽനിന്ന് സമനിലക്കായി ഗുജറാത്ത്

ജയം തേടി കേരളവും കൃഷ്ണഗിരി: ഒന്നാമിന്നിങ്സിൽ ബാറ്റേന്തിയ ഗുജറാത്ത്, കേരളത്തി​െൻറ ബൗളിങ് മികവിൽ തകർന്നടിഞ്ഞെങ്കിലും രണ്ടാം ഇന്നിങ്സിൽ പിടിച്ചുനിന്ന് സമനിലക്കായി പൊരുതുകയാണ്. കൃഷ്ണഗിരി സ്റ്റേഡിയത്തിൽ നടക്കുന്ന കേണൽ സി.കെ. നായിഡു ട്രോഫി അണ്ടർ -23 ക്രിക്കറ്റ് ടൂർണമ​െൻറിൽ ഗുജറാത്തി​െൻറ ശേഷിക്കുന്ന വിക്കറ്റുകൾ വേഗത്തിലെടുത്ത് വിജയം കൈപ്പിടിയിലാക്കാനാകും നാലാംദിനത്തിൽ കേരളത്തി​െൻറ ശ്രമം. കേരളത്തി​െൻറ ഒന്നാമിന്നിങ്സ് സ്കോറായ 497നെതിരെ ബാറ്റുവീശിയ ഗുജറാത്ത് 159 റണ്ണെടുക്കുന്നതിനിടെ തകർന്നടിഞ്ഞിരുന്നു. തുടർന്ന് രണ്ടാമിന്നിങ്സ് ആരംഭിച്ച ഗുജറാത്ത് മൂന്നാംദിനം സ്റ്റമ്പെടുക്കുമ്പോൾ മൂന്നിന് 185 എന്ന നിലയിലാണ്. കേരളത്തി​െൻറ ഒന്നാമിന്നിങ്സ് സ്കോർ മറികടക്കാൻ ഇനിയും 153 റൺസ്കൂടി ഗുജറാത്ത് കണ്ടെത്തണം. രണ്ടാമിന്നിങ്സിൽ പുറത്താകാതെ 79 റൺസ് നേടിയ കഥൻ പട്ടേലും 68 റണ്ണെടുത്ത് പുറത്തായ രാഹുൽ ഷായുമാണ് മൂന്നാംദിനത്തിൽ ഗുജറാത്തിനായി പൊരുതിയത്. വിക്കറ്റുകൾ നഷ്ടപ്പെടാതെ ക്രീസിൽ തുടരാനാകും നാലാം ദിനം ഗുജറാത്ത് ബാറ്റ്സ്മാന്മാരുടെ ശ്രമം. സമനിലക്കായി ഗുജറാത്തും വിജയം പിടിക്കാൻ കേരളവും ബുധനാഴ്ച ഗ്രൗണ്ടിലിറങ്ങുമ്പോൾ പോരാട്ടം ആവേശകരമാകും. TUEWDL21 ഗുജറാത്തി​െൻറ കാതൻ പട്ടേലും രാഹുൽ ഷായും റണ്ണിനായി ഒാടുന്നു വിദ്യാര്‍ഥി സംഘര്‍ഷം; പൊലീസ് ലാത്തിവീശി - നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്ക് സുല്‍ത്താന്‍ ബത്തേരി: ബത്തേരി അല്‍ഫോണ്‍സ് കോളജ് പരിസരത്ത് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് ലാത്തിവീശി. സംഭവത്തിൽ നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് സംഘര്‍ഷം. കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ മൂലങ്കാവ് വലിയകണ്ടത്തില്‍ അനൂപ് (19), കുപ്പാടി വേങ്ങൂര്‍ വീട്ടില്‍ വൈശാഖ് (20), നടവയല്‍ പൂണേല്‍ ടോജിന്‍ (19), കാര്യമ്പാടി സ്വദേശി ജോമിന്‍ മത്തായി (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രണ്ടു പേരുടെ വലത് കൈക്കുഴക്കും മറ്റ് രണ്ടാളുടെ കാലിനുമാണ് പരിക്കുള്ളത്. ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍. കോളജ് യൂനിയന്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കോളജില്‍ ഉണ്ടായിരുന്ന തങ്ങള്‍ നാലരയോടെ ബ്ലോക്ക് ഓഫിസ് പരിസരത്തെത്തി ബസ് കാത്തുനില്‍ക്കുന്നതിനിടെ സ്ഥലത്തെത്തിയ പൊലീസ് അകാരണമായി മർദിക്കുകയായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍, അല്‍ഫോണ്‍സ് കോളജ് വിദ്യാർഥികള്‍ ബ്ലോക്ക് ഓഫിസ് പരിസരത്ത് സംഘടിച്ചതറിഞ്ഞ് മൂന്നരയോടെ പൊലീസ് സ്ഥലത്തെത്തിയിരുന്നു. ഈ സമയം കാറില്‍ പോകുകയായിരുന്ന വിദ്യാർഥികളെ ഒരുകൂട്ടം വിദ്യാർഥികള്‍ ചേര്‍ന്ന് തടഞ്ഞുവെച്ച് മര്‍ദിക്കുന്നത് ശ്രദ്ധയില്‍പെട്ട പൊലീസ് ലാത്തിവീശി ഇവരെ ഓടിച്ചു. തുടര്‍ന്നും സ്ഥലത്ത് വിദ്യാർഥികള്‍ സംഘടിച്ചുനില്‍ക്കുകയും മൂന്ന് ബസുകള്‍ വന്നിട്ടും ആരും പോകാതെയായപ്പോള്‍ എല്ലാവരോടും പിരിഞ്ഞുപോകണമെന്ന നിർദേശം നല്‍കുക മാത്രമാണ് ചെയ്തതെന്നും വിദ്യാർഥികളുടെ ആരോപണം അടിസ്ഥാനരഹിതമാണന്നും ബത്തേരി എസ്.എച്ച്.ഒ അജീഷ്‌കുമാര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.