-നേര്‍ച്ചപ്പെട്ടി തകര്‍ത്തു മാനന്തവാടി: ചങ്ങാടക്കടവ് ജുമാ മസ്ജിദിൽ ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി സൂക്ഷിച്ച പണം മോഷ്ടാക്കൾ കവർന്നു. പള്ളിക്ക് പുറത്തുള്ള യത്തീംഖാനയിലെ നേര്‍ച്ചപ്പെട്ടി തകര്‍ത്ത് അതിലെ പണവും കവര്‍ന്നിട്ടുണ്ട്. ആറായിരത്തോളം രൂപയാണ് മോഷണം പോയതെന്ന് പള്ളി കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. പള്ളിയുടെ മുന്‍വശത്തെ ഗ്രില്ലിെൻറ പൂട്ടുപൊളിച്ച് അകത്തുകയറിയ കള്ളന്‍ മുസ്ലിയാര്‍ താമസിക്കുന്ന മുറിയുടെ വാതിലിെൻറ പൂട്ടുകള്‍ തകര്‍ത്ത് മുറിയില്‍ പ്രവേശിച്ചാണ് മോഷണം നടത്തിയത്. മുസ്ലിയാരുടെ മുറിക്കുള്ളിലെ വസ്തുവകകള്‍ വാരിവലിച്ചിട്ട നിലയിലാണുള്ളത്. സംഭവത്തിൽ പള്ളി കമ്മിറ്റി ഭാരവാഹികൾ മാനന്തവാടി പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേെസടുത്ത് അന്വേഷണം തുടങ്ങി. ------------------------------------------------ പുൽപള്ളിയിൽ ആരാധനാലയത്തിലെ മോഷണം: പ്രതി പിടിയിൽ പുൽപള്ളി: ആരാധനാലയ ഓഫിസിൽ മോഷണം നടത്തിയ കേസിലെ പ്രതി പൊലീസ് പിടിയിലായി. പുൽപള്ളി ഇടമല കിഴക്കനേത്ത് റോമിയോയെയാണ് (21) പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞമാസം പുൽപള്ളി സെൻറ് ജോർജ് മലങ്കര പള്ളി ഓഫിസ് കുത്തിത്തുറന്ന് പണം അപഹരിച്ച കേസിലാണ് അറസ്റ്റ്. 4000 രൂപ നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ ആഴ്ചയും ഇവിടെ മോഷണശ്രമം നടന്നിരുന്നു. രണ്ട് കേസുകളിലെയും പ്രതി ഇയാളാണെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ സി.പി. മാത്യുവിെൻറ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. അതേ സമയം, ഇരിപ്പൂട് ഭദ്രകാളി ക്ഷേത്രം, സെൻറ് ആൻറണീസ് ദേവാലയം എന്നിവിടങ്ങളിൽ ഉണ്ടായ മോഷണത്തിന് തുമ്പായില്ല. കഴിഞ്ഞ ദിവസം നടന്ന മോഷണത്തിൽ ഒരുലക്ഷം രൂപയോളം ആരാധനാലയങ്ങളിൽനിന്നു നഷ്ടപ്പെട്ടിരുന്നു. പൊലീസ് അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്. മതനിരപേക്ഷത: യുവാക്കൾ കാവൽക്കാരാകണം നടവയൽ: കേരളത്തിെൻറ മതസൗഹാർദം തകർക്കാൻ നടത്തുന്ന ശ്രമങ്ങളെ ചെറുത്തു തോൽപിക്കാൻ യുവജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് കേരള കോൺഗ്രസ്-എം ജില്ല പ്രസിഡൻറ് കെ.ജെ. ദേവസ്യ പറഞ്ഞു. കേരള യൂത്ത്ഫ്രണ്ട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പാർട്ടി സ്ഥാപക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷത തലമുറകളായി കാത്തുസൂക്ഷിച്ചു വരുന്ന കേരളത്തിൽ അടുത്തയിടെയായി ചില രാഷ്ട്രീയ പാർട്ടികൾ മതസ്പർധ വളർത്തി വോട്ടു നേടാൻ ശ്രമിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി 54 വർഷങ്ങൾ പൂർത്തിയാക്കിയതിെൻറ പ്രതീകമായി പ്രവർത്തകർ 54 തിരികൾ തെളിച്ചു. യൂത്ത്ഫ്രണ്ട് ജില്ല പ്രസിഡൻറ് റ്റിജി ചെറുതോട്ടിൽ അധ്യക്ഷത വഹിച്ചു. രാജൻ പൂതാടി, ടി.എസ്. ജോർജ്, ടി.എൽ. സാബു, ഷിജോയ് മാപ്ലശേരി, ബിനു മാങ്കൂട്ടം, ജോസഫ് കളപ്പുര, എ.വി. മത്തായി, വർക്കി പാറപ്പുറം, ജോണി ജോർജ്, സി.പി. തങ്കച്ചൻ, ബിനീഷ് കുന്നപ്പള്ളി, ടോം ജോസ്, ബെൽജിൻ ബേബി, ഷാജി അമ്പലവയൽ, കുര്യൻ പൈമ്പള്ള, ബിനോദ് ഫ്രാൻസിസ്, ജിതേഷ് കുര്യാക്കോസ്, റജി ഓലിക്കരോട്ട് എന്നിവർ സംസാരിച്ചു. TUEWDL20 കേരള യൂത്ത്ഫ്രണ്ട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പാർട്ടി സ്ഥാപക ദിനാഘോഷത്തിൽ കേരള കോൺഗ്രസ്-എം ജില്ല പ്രസിഡൻറ് കെ.ജെ. ദേവസ്യ തിരിതെളിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.