മേപ്പയൂർ: അപൂർവയിനം പക്ഷിയെ ചത്തനിലയിൽ കണ്ടെത്തി. കേരളത്തിലെ നിത്യഹരിതവനങ്ങളിൽ വളരെ അപൂർവമായി കണ്ടുവരുന്ന 'മേനി പൊന്മാൻ' (ഒാറിയൻറൽ ഡ്വാർഫ് കിങ്ഫിഷർ) എന്ന പക്ഷിയെ മേപ്പയൂർ എൽ.പി സ്കൂളിന് സമീപമാണ് ഭിത്തിയിലിടിച്ച് ചത്തനിലയിൽ കണ്ടെത്തിയത്. 1996ലും ഈ ഇനത്തിൽ പെട്ട പക്ഷിയെ ഇതേ നിലയിൽ മേപ്പയൂരിൽ കണ്ടിരുന്നു. ദേശാടന സ്വഭാവമില്ലാത്ത ഇവ എങ്ങനെയാണ് കാടുകളിൽനിന്നും പട്ടണങ്ങളിലേക്ക് വരുന്നതെന്ന കാര്യം ദുരൂഹമാണെന്ന് പക്ഷി നിരീക്ഷകൻ സത്യൻ മേപ്പയൂർ പറഞ്ഞു. അടഞ്ഞ അടിക്കാടുള്ള നീർച്ചാലുകളിലെ മത്സ്യങ്ങളും ചെറു ജീവികളുമാണ് ഇവയുടെ പ്രധാന ആഹാരം. ഭംഗിയാർന്ന ഈ പക്ഷിയെ സ്റ്റഫ് ചെയ്ത് സൂക്ഷിക്കാൻ കോഴിക്കോട് ഭാരതീയ ജന്തുശാസ്ത്ര ഗവേഷണ സ്ഥാപനത്തിൽ സമർപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.