ജില്ല സ്​കൂൾ കായികോത്സവത്തിന്​ ഹർത്താൽ ഭീഷണിയാവില്ല

കോഴിക്കോട്: ഇൗ മാസം 14 മുതൽ 16 വരെ ഗവ. മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ നടക്കുന്ന . യു.ഡി.എഫ് സംസ്ഥാന തലത്തിൽ പ്രഖ്യാപിച്ച ഹർത്താൽ ദിനമായ 16നാണ് കായികോത്സവം അവസാനിക്കുന്നത്. ഹർത്താൽ ദിനത്തിലും മത്സരങ്ങൾ നടത്തുെമന്നാണ് സംഘാടകരുടെ നിലപാട്. മത്സരാർഥികൾക്ക് താമസ സൗകര്യമൊരുക്കി കൃത്യസമയത്ത് മത്സരങ്ങൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം. കൗമാര കായിക താരങ്ങളുടെ മത്സരങ്ങളെ തടയില്ലെന്ന് യു.ഡി.എഫ് ജില്ല ചെയർമാൻ പി. ശങ്കരൻ പറഞ്ഞു. കായിക താരങ്ങളും അധ്യാപകരും രക്ഷിതാക്കളും സഞ്ചരിക്കുന്ന വാഹനങ്ങൾ തടയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിന്തറ്റിക് ട്രാക്കിലാണ് കായികോത്സവം നടക്കുന്നത്. ഇൗ മാസം 20 മുതൽ 23 വരെയാണ് സംസ്ഥാന സ്കൂൾ കായികോത്സവം. ഹർത്താൽ കാരണം ജില്ല മേള മാറ്റിവെച്ചാൽ സംസ്ഥാന മത്സരത്തിൽ പെങ്കടുക്കുന്നവരെ ബാധിക്കും. കായികാധ്യാപകരുടെ സമരം കാരണം ഉപജില്ല കായികോത്സവം നേരത്തേ നിശ്ചയിച്ചതിലും വൈകിയാണ് നടക്കുന്നത്. ദേശീയ സ്കൂൾ മീറ്റ് നവംബർ ആദ്യവാരം തുടങ്ങുന്നതിനാൽ ഇത്തവണ ഒക്ടോബറിൽ തന്നെ സംസ്ഥാന മത്സരങ്ങൾ പൂർത്തിയാക്കാൻ തീരുമാനിക്കുകയായിരുന്നു. അതിനിടെ, ജില്ല കായികോത്സവത്തി​െൻറ പ്രചാരണപ്രവർത്തനങ്ങൾ മന്ദഗതിയിലാെണന്ന് കായിക അധ്യാപകർ തന്നെ സമ്മതിക്കുന്നു. മത്സരം നടക്കുന്ന തീയതികൾ മാധ്യമങ്ങൾ വഴി വ്യക്തമായി അറിയിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.