പ്രതിഷേധ പ്രകടനം

SUNWDL2 മഹിള അസോസിയേഷൻ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപറ്റയിൽ നടത്തിയ SUNWDL10 ഓള്‍ കേരള തയ്യല്‍ തൊഴിലാളി ജില്ല കണ്‍വെന്‍ഷന്‍ ബത്തേരിയില്‍ ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു കൽപറ്റ: പാചകവാതക വിലവർധനവിലും സബ്സിഡി നിർത്തലാക്കിയതിലും പ്രതിഷേധിച്ച് മഹിള അസോസിയേഷൻ ഏരിയ കമ്മിറ്റി പ്രകടനം നടത്തി. പി.ആർ. നിർമല, ടി.ജി. ബീന, ഓമന ടീച്ചർ, റെജുല, അജീ ബഷീർ, പ്രീത മനോജ്, കൊച്ചുറാണി എന്നിവർ നേതൃത്വം നൽകി. വിലവർധന പിൻവലിക്കണം കൽപറ്റ: പെട്രോൾ, ഡീസൽ, പാചകവാതക വിലവർധന പിൻവലിക്കുകയും വിലസ്ഥിരത ഉറപ്പാക്കുകയും വേണമെന്ന് എ.െഎ.ടി.യു.സി വൈത്തിരി താലൂക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു. വിലക്കയറ്റത്തിനും, തൊഴിൽദ്രോഹ നടപടികൾക്കുമെതിരെ താലൂക്ക് കേന്ദ്രങ്ങളിൽ നടത്തുന്ന സായാഹ്നധർണ വിജയിപ്പിക്കാനും േയാഗം തീരുമാനിച്ചു. ജില്ല ജനറൽ സെക്രട്ടറി പി.കെ. മൂർത്തി ഉദ്ഘാടനം ചെയ്തു. ടി. മണി അധ്യക്ഷത വഹിച്ചു. സി.എസ്. സ്റ്റാൻലി, ഡോ. അബി ചിറയിൽ, കൃഷ്ണകുമാർ അമ്മാത്തുവളപ്പിൽ, എം.വി. ബാബു, മഹിതാമൂർത്തി, വി. യൂസഫ് എന്നിവർ സംസാരിച്ചു. പ്രസിഡൻറായി വി. യൂസഫിനെയും, സെക്രട്ടറിയായി കൃഷ്ണകുമാർ അമ്മാത്തുവളപ്പിനെയും തിരെഞ്ഞടുത്തു. േകാഴിക്കുഞ്ഞ് വിതരണം മാനന്തവാടി: അത്യുൽപാദന ശേഷിയുള്ള ഗ്രാമശ്രീ, ഗ്രാമപ്രിയ ഇനത്തിൽപ്പെട്ട 46 മുതൽ 60 ദിവസം വരെ പ്രായമായ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 100 രൂപ നിരക്കിൽ ഇൗ മാസം 14ന് രാവിലെ ഏഴു മുതൽ 11 വരെ മാനന്തവാടി മൃഗാശുപത്രിയിൽ വിതരണം ചെയ്യും. താൽപര്യമുള്ളവർ മുൻകൂട്ടി പണമടച്ച് ബുക്ക് ചെയ്യണം. ഫോൺ: 9961516370, 9961339778 സായാഹ്ന ധർണ മുട്ടിൽ: കേന്ദ്ര സർക്കാറി​െൻറ ജനദ്രോഹ നയങ്ങൾക്കെതിരെയും അനിയന്ത്രിത പെട്രോൾ, ഡീസൽ വിലവർധനവിലും പ്രതിഷേധിച്ച് സി.പി.െഎ ദേശീയ പ്രക്ഷോഭത്തി​െൻറ ഭാഗമായി കൽപറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി. പി.കെ. മൂർത്തി ഉദ്ഘാടനം ചെയ്തു. ഡോ. അബി ചിറയിൽ അധ്യക്ഷത വഹിച്ചു. ടി. മണി, കൃഷ്ണകുമാർ അമ്മാത്തുവളപ്പിൽ, മഹിതാമൂർത്തി, വി. യൂസഫ്, പി.ഇ. ജോർജ്കുട്ടി, അഡ്വ. പ്രകാശാനന്ദൻ എന്നിവർ സംസാരിച്ചു. ആയുർവേദ സെമിനാർ അരപ്പറ്റ: കേരള സീനിയർ സിറ്റിസൺസ് ഫോറം മൂപ്പൈനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയുർവേദ സെമിനാർ നടത്തി. സംസ്ഥാന കമ്മിറ്റി അംഗം എ.പി. വാസുദേവൻ ഉദ്ഘാടനം ചെയ്തു. ഫോറം പഞ്ചായത്തു കമ്മിറ്റി പ്രസിഡൻറ് പി. സെയ്ത് അധ്യക്ഷത വഹിച്ചു. മൂപ്പൈനാട് പഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഒാഫിസർ ഡോ. ഹരിശങ്കരൻ ക്ലാസെടുത്തു. ടി. യശോദ, വിജയകുമാരി, പി.സി. ഹരിദാസൻ, സംഗീത മുഹമ്മദ്, പി. കൃഷ്ണൻ, എം. അബ്ദുല്ല, വി. സെയ്തലവി, ജെസി, ശിവശങ്കരൻ, ശ്രീദേവി എന്നിവർ സംസാരിച്ചു. ടി.വി. രാജൻ ബേഗൂർ സ്വാഗതവും, എസ്.ടി. അൽഫോൻസ് നന്ദിയും പറഞ്ഞു. തയ്യല്‍ തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ നടപടി വേണം- -ആര്യാടന്‍ മുഹമ്മദ് സുല്‍ത്താന്‍ ബത്തേരി: തയ്യല്‍ തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുള്ള നടപടി ഉണ്ടാകണമെന്നും ആനുകൂല്യങ്ങള്‍ കാലാനുസൃതമായി ഉയര്‍ത്തേണ്ടതാണെന്നും മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഓള്‍ കേരള തയ്യല്‍ തൊഴിലാളി യൂനിയന്‍ ജില്ല കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തയ്യല്‍ തൊഴിലാളികള്‍ക്ക് സീനിയോറിറ്റി അനുസരിച്ച് പെന്‍ഷന്‍ നല്‍കണമെന്നും മിനിമം പെന്‍ഷന്‍ 5000 രൂപയാക്കണമെന്നും ചികിത്സാ സഹായം ലഭ്യമാക്കണമെന്നും തയ്യല്‍ തൊഴിലാളി ബോര്‍ഡി​െൻറ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഉമ്മര്‍ കുണ്ടാട്ടില്‍ അധ്യക്ഷത വഹിച്ചു. കെ.സി. റോസക്കുട്ടി, പി.പി. അലി, പി.കെ. അനില്‍കുമാർ, വി.എന്‍. ലക്ഷ്മണൻ, ഒ.എം. ജോര്‍ജ്, ബാബു പഴുപ്പത്തൂർ, കെ.എം. വർഗീസ്, ശ്രീനിവാസന്‍, പി.എം. തോമസ്, പി.എൻ. ശിവന്‍, സി.എ. ഗോപി, കെ.യു. മാനു, അസീസ് മാടാല, സാലി, കെ.ഒ. ജോയി, പൗലോസ്, ജിജി അലക്‌സ്, കെ.പി. സൈനുദ്ദീൻ, അഷറഫ് മാടക്കര, ജോസ്, ജോയി, ബിന്ദു, സുധീര്‍ ബാബു, നൗഫല്‍ കൈപ്പഞ്ചേരി, ഗഫൂര്‍ പുളിക്കൽ, ഗിരീഷ് കുപ്പാടി എന്നിവര്‍ സംസാരിച്ചു. ജില്ല പ്രസിഡൻറായി ഉമ്മര്‍ കുണ്ടാട്ടിലിനേയും ജനറല്‍ സെക്രട്ടറിയായി പൗലോസ് തേക്കാനത്തിനേയും തിരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.