ഉള്ള്യേരി: മൂല്യനിർണയം നടത്തിയ അധ്യാപകരുടെ അനാസ്ഥ കാരണം എ ല്‍.എസ്.എസ് പരീക്ഷയില്‍ പരാജയപ്പെട്ട വിദ്യാര്‍ഥിനിക്ക് ഒടുവില്‍ നീതി ലഭിച്ചു. ഉള്ള്യേരി ഗവ. എല്‍.പി സ്കൂളില്‍ നിന്ന് കഴിഞ്ഞ അധ്യയനവര്‍ഷം പരീക്ഷയെഴുതിയ ജെ. ഗായത്രിക്ക് എല്‍.എസ്.എസ് സ്കോളര്‍ഷിപ് അനുവദിച്ചുകൊണ്ട് കഴിഞ്ഞദിവസം പരീക്ഷഭവന്‍ സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു. വിവരാവകാശ നിയമപ്രകാരം കുട്ടിയുടെ പിതാവ് ഉള്ള്യേരി ചെറുവാട്ട് മീത്തല്‍ ജിൽത്കുമാര്‍ ഉത്തരക്കടലാസുകളുടെ പകര്‍പ്പ് വാങ്ങിയശേഷം നടത്തിയ പരിശോധനയില്‍ രാവിലെയും ഉച്ചക്കുമായി നടന്ന രണ്ടുപരീക്ഷകളുടെയും മൂല്യനിർണയത്തില്‍ ഗുരുതരപിഴവുകള്‍ വന്നതായി ബോധ്യപ്പെട്ടിരുന്നു. 100 മാര്‍ക്കിെൻറ പരീക്ഷയില്‍ 48 മാര്‍ക്കാണ് ജയിക്കാന്‍ വേണ്ടത്. എന്നാല്‍, ഗായത്രിക്ക് 47 മാര്‍ക്കാണ് ലഭിച്ചിരുന്നത്. ഒരു മാര്‍ക്കിെൻറ വ്യത്യാസത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഫലം പ്രസിദ്ധീകരിച്ചതിെൻറ തൊട്ടടുത്ത ദിവസംതന്നെ പുനര്‍ മൂല്യനിർണയം ആവശ്യപ്പെട്ട് രക്ഷിതാവ് ബാലുശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ക്കും ഡയറ്റ് പ്രിന്‍സിപ്പലിനും പരാതി നല്‍കിയെങ്കിലും അതിനു നിയമമില്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്നാണ് വിവരാവകാശനിയമപ്രകാരം രക്ഷിതാവ് ഉത്തരക്കടലാസുകളുടെ പകര്‍പ്പ് വാങ്ങിയത്. രാവിലെ നടന്ന പാര്‍ട്ട് ഒന്നില്‍ 28 മാര്‍ക്ക് ലഭിച്ചിരുന്നെങ്കിലും ടാബുലേഷന്‍ ഷീറ്റില്‍ 26 മാര്‍ക്കാണ് രേഖപ്പെടുത്തിയത്. അതുപോലെ പേപ്പര്‍ രണ്ടില്‍ ശരി നല്‍കിയിട്ടും മാര്‍ക്ക് ഇടുന്നതില്‍ വന്ന പിഴവ് കാരണം അഞ്ച് മാര്‍ക്കും നഷ്ടമായിരുന്നു. ഈ വിവരങ്ങള്‍ കാണിച്ച് രക്ഷിതാവ് കഴിഞ്ഞമാസം പരീക്ഷഭവന്‍ കമീഷണര്‍ക്കും ജോയൻറ് സെക്രട്ടറിക്കും പരാതി നല്‍കിയിരുന്നു. പ്രാഥമിക പരിശോധനയില്‍തന്നെ അപാകത ബോധ്യമായതിനെതുടര്‍ന്ന് സെക്രട്ടറി ബാലുശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫിസറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഈ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിലാണ് 49 മാര്‍ക്ക് നല്‍കി ഗായത്രിക്ക് എല്‍.എസ്.എസ് അനുവദിച്ചുകൊണ്ട് ഉത്തരവ് ഇറങ്ങിയത്. ഭാവിയിലെങ്കിലും പരീക്ഷാ ഡ്യൂട്ടിക്കെത്തുന്ന അധ്യാപകര്‍ മൂല്യനിർണയത്തില്‍ സൂക്ഷ്മത കാണിക്കാന്‍ തയാറാവണമെന്ന് ഉള്ള്യേരിയില്‍ ഇൻറര്‍നെറ്റ് കഫെ നടത്തുന്ന ജില്‍ത്കുമാര്‍ 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.