വടകര: ഗാന്ധിജയന്തി വാരാഘോഷത്തിന് സമാപനം കുറിച്ച് ചെരണ്ടത്തൂർ എൽ.പി സ്കൂൾ വിദ്യാർഥികൾ ദണ്ഡിയാത്ര പുനരാവിഷ്കരണം നടത്തി. സ്കൂളിൽനിന്നും കുറ്റ്യാടി പുഴയിലേക്കായിരുന്നു യാത്ര. ശുചീകരണം, ചുമർ പത്രിക നിർമാണ മത്സരം, അനുസ്മരണ പ്രഭാഷണം എന്നിവയും നടന്നു. സമാപന യോഗത്തിൽ പി.ടി.എ പ്രസിഡൻറ് എം. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ അഹമ്മദ് സ്വാലിഹ്, പ്രധാനാധ്യാപിക വി.പി. അനിത, ടി.കെ. നാരായണൻ, സി.പി. വിശ്വനാഥൻ, കെ.ടി. കുഞ്ഞിരാമൻ, അൻഫാസ്, റിഥാൻ എന്നിവർ സംസാരിച്ചു. കോൺഗ്രസ് കുടുംബസംഗമം വടകര: ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷത്തിെൻറ ഭാഗമായി മേഖല കോൺഗ്രസ് കുടുംബസംഗമവും പി.കെ. ചാത്തുമാസ്റ്റർ, കാനപ്പള്ളി രാമൻ അനുസ്മരണവും നടത്തി. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. പി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുതിർന്ന പ്രവർത്തകരെ കൗൺസിലർ ടി. കേളു ആദരിച്ചു. ഐ. മൂസ മുഖ്യ പ്രഭാഷണവും പി. മോഹൻദാസ് പഠന ക്ലാസും നടത്തി. കൗൺസിലർ എം. സുരേഷ്ബാബു, സി. വത്സലൻ, കൂടാളി അശോകൻ, പുറന്തോടത്ത് സുകുമാരൻ, കാവിൽ രാധാകൃഷ്ണൻ, പി.എസ്. രഞ്ജിത്ത്കുമാർ, പി.കെ. പുഷ്പവല്ലി, എം. ലീല, എൻ. സത്യൻ എന്നിവർ സംസാരിച്ചു. ബസ് സ്റ്റോപ്പിലെ വാഹന പാർക്കിങ് യാത്രക്കാർക്ക് ദുരിതമായി കുറ്റ്യാടി: ടൗണിൽ വയനാട് റോഡിൽ ബസുകൾ നിർത്തുന്നിടത്ത് വാഹനങ്ങൾ പാർക്ക് െചയ്യുന്നത് ദുരിതമാകുന്നു. വീതികുറഞ്ഞ ഇവിടെ നിറയെ ഇരുചക്രവാഹനങ്ങൾ നിർത്തുകയാണ്. അതിെൻറ ഇടയിലൂടെ വേണം ആളുകൾക്ക് ബസ് കയറാൻ. പൊലീസ് 'നോ പാർക്കിങ്' ബോർഡ് വെച്ചിട്ടുണ്ടെങ്കിലും വാഹനം നിർത്തുന്നതിന് കുറവില്ല. ഇടക്ക് ചില വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുക്കാറുണ്ട്. ചിലപ്പോൾ പൊലീസിനെയും നിർത്താറുണ്ട്. എന്നാൽ പൊലീസ് പിന്തിരിയുന്നതോടെ വാഹനങ്ങൾ നിറയുകയായി. റോഡിൽ ഡിവൈഡർ വെച്ചതിനാൽ അൽപം വീതിയുള്ള ഇവിടെ മാത്രമാണ് ബസ് നിർത്താൻ കുറച്ചെങ്കിലും സൗകര്യമുള്ളത്. അതാണ് ബൈക്കുകൾ വെച്ച് ഇല്ലാതാക്കുന്നത്. അനധികൃത പാർക്കിങ്ങിന് തടയിടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.