ബേപ്പൂർ: ജനരക്ഷായാത്രക്കിടെ കുമ്മനം രാജശേഖരൻ മാറാട് സന്ദർശനം നടത്തി. ഞായറാഴ്ച കോഴിക്കോട്ടുനിന്ന് മലപ്പുറം ജില്ലയിലേക്കുള്ള യാത്രക്കിടയിലാണ് കുമ്മനം മാറാട്ട് എത്തിയത്. മാറാട് കൂട്ടക്കൊലക്കുപിന്നിലെ ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കണമെന്ന ഹൈകോടതി ഉത്തരവിനു ശേഷം ആദ്യമായാണ് കുമ്മനം രാജശേഖരൻ മാറാട്ട് എത്തിയത്. മാറാട് കൂട്ടക്കൊലക്കുപിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനുള്ള അന്വേഷണം നേരേത്ത നടന്നിരുെന്നങ്കിൽ കേരളത്തിലെ ഭീകരവാദ പ്രവർത്തനങ്ങൾ ഇല്ലാതാകുമായിരുന്നെന്നും എന്നാൽ, അന്നത്തെ യു.ഡി.എഫ് ഭരണകൂടവും പ്രതിപക്ഷമായ എൽ.ഡി.എഫും സി.ബി.ഐഅന്വേഷണം അട്ടിമറിക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.മാറാട് അരയസമാജം ഭാരവാഹികൾ, ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകർ എന്നിവർ ചേർന്ന് കുമ്മനം രാജശേഖരനെ സ്വീകരിച്ചു. മാറാട് അരയസമാജം ഭാരവാഹികളായ അരയച്ചൻറകത്ത് അംബുജാക്ഷൻ, അരയച്ചൻറകത്ത് വിലാസ്, സി. ബാബു, കെ. ദാസൻ, തെക്കെത്തൊടി മുരുകേശൻ എന്നിവർ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു. ബി.ജെ.പി നേതാക്കളായ വി. മുരളീധരൻ, എം.ടി. രമേശ്, വി.കെ. സജീവൻ, എം. ഗണേശൻ, കെ.പി. ശ്രീശൻ, റിച്ചാർഡ് ഹെ എം.പി തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. ടി.പി. ജയചന്ദ്രൻ, പി. രഘുനാഥ്, പി. ജിജേന്ദ്രൻ, ടി.വി. ഉണ്ണികൃഷ്ണൻ, സി. അമർനാഥ്, മണ്ഡലം ഭാരവാഹികൾ, കൗൺസിലർമാരായ ഷൈമ പൊന്നത്ത്, നമ്പിടി നാരായണൻ, ഇ. പ്രശാന്ത്കുമാർ, അനിൽകുമാർ, സതീഷ്കുമാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.