കളിസ്​ഥലം വേണമെന്ന് ആവശ്യം

വടകര: ചോറോട് ഗ്രാമപഞ്ചായത്തിൽ യുവാക്കൾക്ക് കായികപരിശീലനം നടത്താൻ കളിസ്ഥലങ്ങൾ വേണമെന്നും പഞ്ചായത്ത് സ്റ്റേഡിയത്തി​െൻറ നിർമാണം ആരംഭിക്കണമെന്നും ചോറോട് വോളി അക്കാദമി യോഗം ആവശ്യപ്പെട്ടു. എല്ലാ വാർഡുകളിലും കളിസ്ഥലങ്ങൾ നിർമിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുന്നോട്ടുവരണമെന്നും അക്കാദമി അംഗങ്ങൾ അഭ്യർഥിച്ചു. അക്കാദമിയുടെ നേതൃത്വത്തിൽ നവംബറിൽ ക്ലാസ്റൂം ടു ക്ലാസ് റൂം (ഫിസിക്കൽ ക്ലാസ്) പരിപാടിയും ഡിസംബറിൽ സ്കൂൾ തല സെലക്ഷനും കോച്ചിങ് ക്യാമ്പും സംഘടിപ്പിക്കും. അടുത്ത ഏപ്രിലിൽ ജില്ല വോളി മേള മലോൽ മുക്കിൽ നടത്താനും തീരുമാനമായി. യോഗത്തിൽ പ്രസാദ് വിലങ്ങിൽ അധ്യക്ഷത വഹിച്ചു. വി.എം. മോഹനൻ, സി.എം. രജി, എൻ.കെ. മോഹനൻ, വി.ടി.കെ. ബിജു, സനോഷാബിൻ, കെ.കെ. മനോജൻ, ടി.എം. മഹേഷ്, കെ.കെ. മൻസൂർ എന്നിവർ സംസാരിച്ചു. ജില്ല കേരളോത്സവം മടപ്പള്ളിയിൽ വടകര: സംസ്ഥാന യുവജന ക്ഷേമബോർഡ്, ജില്ല പഞ്ചായത്ത്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തുന്ന ജില്ല കേരളോത്സവം മടപ്പള്ളിയിൽ നടക്കും. അടുത്ത മാസം 24, 25, 26 തീയതികളിൽ മടപ്പള്ളി ഗവ. ബോയ്സ് സ്കൂൾ, ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായിരിക്കും വേദികൾ. 12 ബ്ലോക്ക് പഞ്ചായത്തുകൾ, ഏഴ് മുനിസിപ്പാലിറ്റികൾ, ഒരു കോർപറേഷൻ എന്നിവിടങ്ങളിൽ നിന്നായി 1500ഓളം കലാകാരന്മാർ പങ്കെടുക്കും. അഞ്ചു വേദികളിലായിട്ടായിരിക്കും 59 ഇനങ്ങളിലെ മത്സരം നടക്കുക. 24ന് െവെകീട്ട് നാലിന് ഘോഷയാത്ര നടക്കും. സ്വാഗതസംഘം രൂപവത്കരണ യോഗത്തിൽ ജില്ല പഞ്ചായത്തംഗം ടി.കെ. രാജൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് സെക്രട്ടറി പി.സി. ഫിലിപ്പ്, യൂത്ത് ഓഫിസർ കെ. പ്രസീത, ആർ. ഗോപാലൻ, കെ.എം. സത്യൻ, സി.കെ. വിജയൻ, കരിമ്പിൽ കുഞ്ഞികൃഷ്ണൻ, പി.പി. ചന്ദ്രശേഖരൻ, പി. ശശി, പി. വത്സൻ, കെ. മുരളി, ടി.എൻ.കെ. ശശീന്ദ്രൻ, കെ. ഗംഗാധരക്കുറുപ്പ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.