അറ്റകുറ്റപ്പണി നടത്തുന്നില്ല; കുറ്റ്യാടിപാലം തകർച്ചയിൽ

കുറ്റ്യാടി: കുറ്റ്യാടിപ്പുഴയിൽ കോഴിക്കോട് റോഡിലെ പാലം തകർച്ചയിൽ. കുറ്റ്യാടി, ചങ്ങരോത്ത് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് നാലര പതിറ്റാണ്ട് മുമ്പ് നിർമിച്ച പാലത്തി​െൻറ കൈവരികളിലെ സിമൻറ് അടരുകയും ഡക്കുകൾ ചേരുന്നിടത്ത്് വിടവുകൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. കൂടാതെ തൂണുകളിൽ മരങ്ങൾ വളർന്ന് കോൺക്രീറ്റ് തകരുന്ന നിലയിലാണ്. അേപ്രാച്ച് റോഡ് ചേരുന്നിടത്ത് ചെറിയ കുമ്പളം ഭാഗത്ത് വൻ കുഴി രൂപപ്പെട്ടത് അപകടസാധ്യത വർധിപ്പിക്കുന്നു. ഇതോടെ വാഹന ക്കുരുക്കും രൂക്ഷമായിട്ടുണ്ട്. കോഴിക്കോട്-കണ്ണൂർ എയർപോർട്ട് റോഡി​െൻറ ഭാഗമാണ് പാലം. രണ്ടുവർഷം മുമ്പ് ചെറിയകുമ്പളം മുതൽ നാദാപുരം വരെ റോഡ് റബറൈസ് ചെയ്തെങ്കിലും പാലത്തിന് കാര്യമായ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. ഡക്കുകൾ ചേരുന്നിടത്ത് ടാർ നിറച്ച് വിടവ് അടച്ചെങ്കിലും കുറഞ്ഞ കാലംകൊണ്ട് അത് ഉരുകിയൊലിച്ചു പോയി. വിവിധ മൊബൈൽ കമ്പനികളുടെ കേബിളുകൾ പാലത്തി​െൻറ നടപ്പാതയിലൂടെയാണ് വലിച്ചിരിക്കുന്നത്. ഇതിനാൽ ആളുകൾക്ക് വാഹനം പോകുമ്പോൾ മാറി നിൽക്കാൻ ഇടമില്ല. രണ്ട് വാഹനങ്ങൾ പോകാൻ മാത്രം വീതിയേ പാലത്തിനുള്ളൂ. മഴപെയ്താൽ വെള്ളം പാലത്തിൽ കെട്ടിനിൽക്കുന്ന അവസ്ഥയുമുണ്ട്. വെള്ളം വാർന്നുപോകാൻ സ്ഥാപിച്ച പൈപ്പുകൾ അടഞ്ഞു പോയതാണ് കാരണം. സൈഡ് ഭിത്തിക്കുതന്നെ ഭീഷണിയായ ഈ കുഴി അടക്കാൻ ഇതുവരെ ശ്രമം നടന്നിട്ടില്ല. നാട്ടുകാർ എന്തെങ്കിലും പൊടിക്കൈകൾ കാണിക്കാറുണ്ടെങ്കിലും ഒറ്റ മഴയോടെ അത് ഒഴുകിപ്പോകും. കുറ്റ്യാടിപാലം എത്രയും പെെട്ടന്ന് അറ്റകുറ്റപ്പണി നടത്തണെമന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.