കേരളത്തെ വർഗീയമായി വിഭജിക്കാനുള്ള ശ്രമങ്ങൾ തിരിച്ചറിയണം ^ടി.പി. അബ്​ദുല്ലക്കോയ മദനി

കേരളത്തെ വർഗീയമായി വിഭജിക്കാനുള്ള ശ്രമങ്ങൾ തിരിച്ചറിയണം -ടി.പി. അബ്ദുല്ലക്കോയ മദനി കോഴിക്കോട്: കേരളത്തെ വർഗീയമായി വിഭജിക്കാനുള്ള ശ്രമങ്ങൾ തടയാൻ കരുതലോടെയുള്ള പ്രവർത്തനം ശക്തിപ്പെടുത്തണമെന്ന് കെ.എൻ.എം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി. മുജാഹിദ് ഒമ്പതാം സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായി കോഴിക്കോട്ട് സംഘടിപ്പിച്ച വിദ്യാർഥി യുവജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എൻ.എം സംസ്ഥാന സെക്രട്ടറി ഡോ. പി.പി. അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ചു. എം. സ്വലാഹുദ്ദീൻ മദനി, ഹനീഫ് കായക്കൊടി, ഡോ. എ.െഎ. അബ്ദുൽ മജീദ് സ്വലാഹി, മമ്മൂട്ടി മുസ്ലിയാർ, സുബൈർ പീടിയേക്കൽ, നാസർ മുണ്ടക്കയം, സിറാജ് േചലേമ്പ്ര എന്നിവർ സംസാരിച്ചു. മുഹമ്മദ് ഹാഷിം ആലപ്പുഴ, പാലത്ത് അബ്ദുറഹ്മാൻ മദനി, ഡോ. സുൽഫീക്കറലി, ശാക്കിർബാബു കുനിയിൽ പ്രസീഡിയം നിയന്ത്രിച്ചു. സംസ്ഥാന പ്രവർത്തക കൺവെൻഷൻ കെ.ജെ.യു സെക്രട്ടറി എം. മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്തു. നാസർ സുല്ലമി അധ്യക്ഷത വഹിച്ചു. അഹമ്മദ് അനസ് മൗലവി, കെ.എ. ഹസീബ് മദനി, എ. അസ്ഗറലി, ശുക്കൂർ സ്വലാഹി, റിഹാസ് പുലാമന്തോൾ, പി.കെ. സക്കരിയ്യ സ്വലാഹി, ജലീൽ മാമാങ്കര, ഹാസിൽ മുട്ടിൽ എന്നിവർ സംസാരിച്ചു. നൂർ മുഹമ്മദ് നൂർഷ, എം.ടി. അബ്ദുസ്സമദ് സുല്ലമി, നിസാർ ഒളവണ്ണ, അലി അക്ബർ ഇരിവേറ്റി, നൗഷാദ് കുറ്റ്യാടി, കെ.പി.എ അസീസ് എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു. Photo: Knm50.jpg മലപ്പുറത്ത് നടക്കുന്ന മുജാഹിദ് ഒമ്പതാം സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായി കോഴിക്കോട് ടാഗോർ ഹാളിൽ സംഘടിപ്പിച്ച വിദ്യാർഥി-യുവജന സംഗമം കെ.എൻ.എം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യുന്നു മുജാഹിദ് സമ്മേളനം: മാധ്യമ സെമിനാറും ശിൽപശാലയും 18ന് കോഴിക്കോട്ട് കോഴിക്കോട്: മുജാഹിദ് സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായി മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന മാധ്യമ സെമിനാറും ശിൽപശാലയും 18ന് മാനാഞ്ചിറയിലെ സ്പോർട്സ് കൗൺസിൽ ഹാളിൽ നടക്കും. രാവിലെ 11 മുതൽ വൈകിട്ട് അഞ്ചുവരെയാണ് പരിപാടി. യോഗത്തിൽ ചെയർമാൻ ഡോ. സുൽഫീക്കർ അലി അധ്യക്ഷത വഹിച്ചു. കൺവീനർ നിസാർ ഒളവണ്ണ, ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, കെ.പി.എ. അസീസ്, ഷാക്കിർ ബാബു കുനിയിൽ, സിറാജ് ചേലേമ്പ്ര എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.