ദുരന്തഭൂമികളിൽ ഇനി അവരുമുണ്ടാവും; ജീവൻരക്ഷാ ദൗത്യവുമായി

പന്തീരാങ്കാവ്: ദുരന്തഭൂമികളിൽ രക്ഷാപ്രവർത്തനവുമായി ഇനി കമ്യൂണിറ്റി റെസ്ക്യൂ വളൻറിയർ ടീമി​െൻറ സാന്നിധ്യവുമുണ്ടാവും. അപകട ഇടങ്ങളിൽ പൊലീസും ഫയർഫോഴ്സുമെത്താനുള്ള താമസത്തിനിടയിൽ സംഭവിക്കാവുന്ന ജീവഹാനി ഒഴിവാക്കുന്നതിനാണ് സന്നദ്ധ പ്രവർത്തകരെ ഉൾപ്പെടുത്തി വളൻറിയർ ടീമിനെ പരിശീലിപ്പിക്കുന്നത്. ജില്ലയിലെ വിവിധ ഫയർ സ്റ്റേഷനുകളുടെ പരിധിയിൽ ഇത്തരം കൂട്ടായ്മകൾ രൂപവത്കരിക്കുന്നുണ്ട്. ഇവർക്ക് തീപിടിത്തം, പ്രഥമശ്രുശ്രൂഷ, പുഴയിലും കുളങ്ങളിലും കിണറുകളിലുമുണ്ടാവുന്ന അപകടങ്ങൾ തുടങ്ങി വിവിധ സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട രക്ഷാപ്രവർത്തന രീതികൾ പരിശീലിപ്പിക്കുകയാണ് ചെയ്യുന്നത്. മീഞ്ചന്ത ഫയർസ്റ്റേഷന് കീഴിൽ അമ്പതോളം ആളുകൾക്ക് ഞായറാഴ്ച പെരുമണ്ണ പുതുകുളത്തിൽ വെള്ളത്തിലകപ്പെട്ടവർക്ക് രക്ഷപ്പെടുത്തേണ്ട രീതികൾ പരിശീലിപ്പിച്ചു. ലീഡിങ് ഫയർമാനും മുങ്ങൽവിദഗ്ധനുമായ ഇ. ഷിഹാബ്, എം.ടി. ഗംഗാധരൻ, അഹമ്മദ് റഹീഷ്, ടി.എസ്. രതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. ജാതിമത, പ്രാദേശിക ചിന്തകൾക്കതീതമായി അഴുക്കുചാലിൽ അകപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിൽ ജീവൻ നഷ്ടപ്പെട്ട ഒാേട്ടാഡ്രൈവർ നൗഷാദി​െൻറ ത്യാഗമാണ് കമ്യൂണിറ്റി റെസ്ക്യൂ വളൻറിയർ ടീമെന്ന ആശയത്തി​െൻറ പ്രചോദനം. അപകടവിവരം ഫയർസ്റ്റേഷനുകളിൽ അറിയുേമ്പാൾതന്നെ അതത് ഭാഗങ്ങളിലെ പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തകരെ അറിയിച്ച് ഫയർഫോഴ്സ് സ്ഥലത്തെത്തും മുമ്പുതന്നെ അപകട ഇടങ്ങളിൽ രക്ഷാപ്രവർത്തനമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്വയം അപകടത്തിനിരയാവാതെ അപകടത്തിൽപെട്ടവരെ വിവിധ സാഹചര്യങ്ങളിൽ രക്ഷപ്പെടുത്തുന്നതിനുള്ള പ്രായോഗിക പരിശീലനമാണ് അംഗങ്ങൾക്ക് ലഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.