കോഴിക്കോട്: ദേശീയ നൃത്ത മത്സരത്തിൽ മലയാളി വിദ്യാർഥികൾക്ക് വിജയത്തിളക്കം. ഛത്തിസ്ഗഢിലെ ഭിലായിയിൽ നടന്ന ഒാൾ ഇന്ത്യ മ്യൂസിക് ആൻഡ് ഡാൻസ് അസോസിയേഷെൻറ ആഭിമുഖ്യത്തിൽ നടന്ന ദേശീയ മത്സരത്തിലാണ് സംസ്ഥാനത്തെ വിവിധ വിദ്യാർഥികൾ സമ്മാനാർഹരായത്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ കേലാത്സവത്തിൽ വിവിധ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ ചേളന്നൂർ സ്വദേശി കീർത്തന പ്രദീപിന് മികച്ച പ്രകടനത്തിന് നട്വർ ഗോപീകൃഷ്ണ ദേശീയ അവാർഡും ലഭിച്ചു. കേരളനടനത്തിനും നാടോടിനൃത്തത്തിനും സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം കീർത്തന പ്രദീപിനാണ്. ദേവഗിരി കോളജ് ഒന്നാം വർഷ ബിരുദവിദ്യാർഥിനിയാണ്. തിരൂർ സ്വദേശിനി ഗാഥക്ക് ജൂനിയർ വിഭാഗം കേരളനടനത്തിലും മോഹിനിയാട്ടത്തിലും ഒന്നാം സ്ഥാനം ലഭിച്ചു. കുച്ചിപ്പുടി സീനിയർ വിഭാഗത്തിൽ ആലപ്പുഴ സ്വദേശിനി ശ്രീലക്ഷ്മിക്കാണ് ഒന്നാം സ്ഥാനം. കേരളനടനം സീനിയർ വിഭാഗത്തിൽ പുതിയാപ്പ സ്വദേശി സി.പി. വിഷ്ണുവിന് രണ്ടാംസ്ഥാനവും ഫോക്ക്ഡാൻസിൽ മൂന്നാംസ്ഥാനവും ലഭിച്ചു. ജൂനിയർ വിഭാഗം കേരളനടനത്തിൽ പുതിയാപ്പ സ്വദേശിനി വിഷ്ണുപ്രിയക്ക് എ ഗ്രേഡും ഒന്നാം സ്ഥാനവും മോഹിനിയാട്ടത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചു. മോഹിനിയാട്ടം സബ്ജൂനിയർ വിഭാഗത്തിൽ കക്കോടി സ്വദേശിനി നിളാനാഥിന് രണ്ടാം സ്ഥാനവും ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.