കോഴിക്കോട്: സഹിഷ്ണുത, സഹവർത്തിത്വം, സമാധാനം എന്നീ പ്രമേയത്തിൽ ഡിസംബറിൽ മലപ്പുറം കൂരിയാട് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിെൻറ മാങ്കാവ് മണ്ഡലംതല പ്രചാരണോദ്ഘാടനം കെ.എൻ.എം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി നിർവഹിച്ചു. ഡോ. ജാബിർ അമാനി, ഡോ. എ.െഎ. മജീദ് സ്വലാഹി, കെ.ടി. ബീരാൻകോയ, കെ.എൻ.എം ജില്ലാ സെക്രട്ടറി സി. മരക്കാരുട്ടി, സാദിഖ് പേട്ടൽതാഴം, സി. സെയ്തൂട്ടി, ഫൈസൽ ഒളവണ്ണ എന്നിവർ സംസാരിച്ചു. ജൈവ കൂട്ടായ്മ കോഴിക്കോട്: ജൈവ കൂട്ടായ്മ സംഘടിപ്പിച്ച ഏകദിന സൗജന്യ ചെറുതേൻ പരിശീലന ക്ലാസ് പി.ജെ. ജോഷ്വാ ഉദ്ഘാടനം ചെയ്തു. 28 വർഷമായി ചെറുതേനീച്ചയെക്കുറിച്ച് റിസർച്ച് നടത്തിവരുന്ന ഇടുക്കി സ്വദേശി പ്രഫ. സാജൻ ജോസ് ക്ലാസെടുത്തു. ചെറുതേൻ വളർത്തുന്നതിനെക്കുറിച്ചും കൂട് ഇരട്ടിപ്പിക്കുന്നതിനെക്കുറിച്ചും വിശദമായി പഠിപ്പിച്ചു. രണ്ടുമാസം കൂടുേമ്പാൾ കൂട്ടായ്മ സംഘടിപ്പിക്കാനും വാട്സ് അപ്പ് കേരള ഹണി ക്ലബ് ഉണ്ടാക്കി. ജ. കൺവീനർ സി.പി. അബ്ദുറഹ്മാൻ, ബഷീർ കളത്തിങ്കൽ എന്നിവർ സംസാരിച്ചു. മിച്ചഭൂമി ഏറ്റെടുത്ത് വിതരണം ചെയ്യണം അത്തോളി: പഞ്ചായത്തിലെ പെരളിമല മിച്ചഭൂമി ഏറ്റെടുത്ത് വിതരണം ചെയ്യണമെന്ന് സി.പി.െഎ കൊടശ്ശേരി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ കൗൺസിൽ അംഗം ടി.എം. ശശി ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.എം. സത്യൻ സംഘടനാ റിപ്പോർട്ടും ബ്രാഞ്ച് സെക്രട്ടറി എൻ.ടി. കൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വത്സലാ വേലായുധൻ, കേരള മഹിളാ സംഘം ബാലുശ്ശേരി മണ്ഡലം പ്രസിഡൻറ് കെ.ടി. പ്രസന്ന, കെ.എം. വേലായുധൻ, സതീശൻ കോതങ്കൽ, എം. രാഘവൻ എന്നിവർ സംസാരിച്ചു. പി.എം. ഗണേശനെ ബ്രാഞ്ച് സെക്രട്ടറിയായും കെ.എം. ബിജുവിനെ അസി. സെക്രട്ടറിയായും തെരഞ്ഞെടുത്തു. സീറ്റൊഴിവ് കോഴിക്കോട്: മാളിക്കടവ് ഗവ. വനിതാ െഎ.ടി.െഎയിൽ നടത്തുന്ന ഹ്രസ്വകാല സ്വാശ്രയ കോഴ്സായ ബ്യൂട്ടീഷ്യൻ ആൻഡ് ഹെയർ സ്റ്റൈലിംഗ് കോഴ് സിലേക്ക് സീറ്റുകൾ ഒഴിവുണ്ട്. ഗവ. വനിതാ െഎ.ടി.െഎ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെൻറ് കമ്മിറ്റിയുടെ സർട്ടിഫിക്കറ്റ് നൽകും. വിവരങ്ങൾക്ക് േഫാൺ: 9496 343 061. ബാങ്ക്മെൻസ് ചലച്ചിത്രോത്സവം ആരംഭിച്ചു കോഴിേക്കാട്: ബാങ്ക്മെൻസ് ക്ലബ്, പുരോഗമന കലാസാഹിത്യ സംഘം, ബാങ്ക്മെൻസ് ഫിലിം സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചെഗുവേരയുടെ 50-ാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ടൗൺഹാളിൽ ആരംഭിച്ച ദ്വിദിന ചലച്ചിത്രോത്സവം ഫിലിം സൊസൈറ്റി ഫെഡറേഷൻ വൈസ് പ്രസിഡൻറ് ചെലവൂർ വേണു ഉദ്ഘാടനം ചെയ്തു. പു.ക.സ ജില്ലാ പ്രസിഡൻറ് വിൽസൺ സാമുവൽ അധ്യക്ഷത വഹിച്ചു. ബാങ്ക് മെൻസ് ഫിലിം സൊസൈറ്റി സെക്രട്ടറി കെ.ജെ. തോമസ് സ്വാഗതവും പു.ക.സ. ജില്ലാ സെക്രട്ടറി യു. ഹേമന്ത്കുമാർ നന്ദിയും പറഞ്ഞു. ഉദ്ഘാടന ചിത്രമായി അർജൻറീനൻ ചലച്ചിത്രം മോ േട്ടാർ സൈക്കിൾ ഡയറീസ് പ്രദർശിപ്പിച്ചു. തുടർന്ന് സോഫീ സ്കോൾ (ജർമനി), ദി ബോയ് ഇൻ ദി സ് ട്രെപ്സ് പജാമാസ് (യു.കെ.), ഒാൾഗ (ബ്രസീൽ) എന്നിവ പ്രദർശിപ്പിച്ചു. തിങ്കളാഴ്ച ദി പിയാനിസ്റ്റ് (ഫ്രാൻസ്), ചെ (യു.എസ്.എ), ദി ഷൂകീപ്പേഴ്സ് വൈഫ് (യു.എസ്.എ), ദി വയലിൻ (മെക്സിക്കോ) എന്നിവ പ്രദർശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.