കോഴിക്കോട്: എൻ.െഎ.ടി കാലിക്കറ്റ് ടെക് ഫെസ്റ്റ് 'തത്വ'യുടെ ഭാഗമായി നടത്തുന്ന സ്റ്റാര്‍ട്ടപ്പ് സമ്മിറ്റ് ഇൻറർഫേസ് -17 വെള്ളിയാഴ്ച തുടങ്ങും. ഒക്ടോബർ 13,14,15 തീയതികളിലായാണ് പരിപാടി. ഇൻറർഫേസ്-17ൽ രജിസ്റ്റർ ചെയ്യാനുള്ള തീയതി ചൊവ്വാഴ്ച അവസാനിക്കും. കേരള സ്റ്റാർട്ടപ്പ് മിഷെൻറ സ്റ്റാർട്ടപ്പുകൾക്കുള്ള സീഡിങ് പരിപാടിയും ഇതോടനുബന്ധിച്ച് നടക്കും. സീഡിങ് പരിപാടിക്ക് പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ ഇൻറർഫേസ് വെബ്സൈറ്റിൽ ആരംഭിച്ചു. സംസ്ഥാനത്തെമ്പാടുമുള്ള കോളജുകളിലെയും ഇൻകുബേഷൻ സെല്ലുകളിലെയും ഏറ്റവും മികച്ചതും നൂതനവുമായ ആശയം, ഉൽപന്നങ്ങൾ എന്നിവ കണ്ടെത്തുകയാണ് ഇൻറർഫേസ് മുന്നോട്ടുവെക്കുന്ന പ്രധാന ലക്ഷ്യങ്ങളിലൊന്നെന്ന് സംഘാടകർ അറിയിച്ചു. ദ മലബാർ സ്റ്റോം എന്നു ചേർത്ത് സോഷ്യൽ മീഡിയയിൽ ഇൻറർഫേസുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്യുന്നവരിൽനിന്നു െതരഞ്ഞെടുക്കുന്ന പത്തു പേർക്ക് അയ്യായിരം രൂപയുടെ സമ്മാനം ലഭിക്കും. വെബ്സൈറ്റ് www.tathva.org/interface.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.