മുക്കം നഗരസഭ കേരളോത്സവം മണാശ്ശേരിയിൽ മുക്കം: കേരളോത്സവത്തിെൻറ ഭാഗമായി മുക്കം നഗരസഭ സംഘടിപ്പിക്കുന്ന കലാമത്സരങ്ങള്‍ ഈ മാസം 21, 22 തീയതികളിലായി മണാശ്ശേരി ഗവ. യു.പി സ്കൂളില്‍ നടക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 16ന് മുമ്പായി മുക്കം നഗരസഭയില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. വിശദവിവരങ്ങള്‍ക്ക് ഫോൺ 9048252633, 9048163174 , 7025019797, 9961210674. കൂട്ടുകാരോടത്ത് സെൽഫിയെടുക്കുന്നതിനിടെ വിദ്യാർഥിനി പുഴയിൽ വീണു; നാട്ടുകാർ രക്ഷപ്പെടുത്തി. മുക്കം: കൂട്ടുകാരോടൊത്ത് സെൽഫിയെടുക്കുേമ്പാൾ പുഴയിൽ വീണ വിദ്യാർഥിനിയെ നാട്ടുകാർ രക്ഷപ്പെടുത്തി. ഓമശ്ശേരി സ്വദേശിനി വിദ്യാർഥിനിയാണ് അപകടത്തിൽപെട്ടത്. ശനിയാഴ്ച വൈകുന്നേരം നാേലാെടയാണ് സംഭവം. മുക്കം കടവ് പാലത്തിന് സമീപത്തെ പഴയ വെൻറ് പൈപ്പ് പാലത്തിെൻറ വശത്തുനിന്ന് സെൽഫിയെടുക്കുന്നതിനിടെ കാൽതെറ്റി പുഴയിൽ വീഴുകയായിരുന്നത്രേ. കൂട്ടുകാരികൾ ഒച്ചവെച്ചതോടെ നാട്ടുകാരെത്തി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. പുഴയിൽ നല്ല ഒഴുക്കുള്ള ഭാഗത്തുനിന്നാണ് കുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തിയത്. വിവരമറിഞ്ഞ് മൂക്കത്തുനിന്ന് അഗ്നിശമന സേനയെത്തിയെങ്കിലും പെൺകുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പുതിയ മുക്കം കടവ്പാലം നിർമിച്ചിട്ടും പഴയപാലം പൊളിച്ചുമാറ്റാത്ത സ്ഥിതിയിലാണ് . ഈ പ്രദേശത്ത് അപകടസാധ്യത കൂടുതലാണ്. പുഴയുടെ ദൃശ്യമനോഹാരിതയും പാറകളിൽ തട്ടി വെള്ളത്തിെൻറ പതഞ്ഞഒഴുക്കും കാണുന്നതിനും മറ്റുമായി ദിവസവും നിരവധി പേർ എത്തുന്നു. പേക്ഷ, സുരക്ഷാ സംവിധാന ങ്ങൾ ഒന്നുംതന്നെ ഒരുക്കിയിട്ടില്ല. സാരമായ പരിക്കേറ്റ വിദ്യാർഥിയെ ആദ്യം മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകിയതിനുശേഷം വിദഗ്ധ ചികിത്സക്ക് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. photo: MKMUC 2 കൂട്ടുകാരൊത്ത് സെൽഫിയെടുക്കുന്നതിനിടയിൽ വിദ്യാർഥിനി വീണ മുക്കം ബെൻറ്പൈപ്പ് പാലo താഴെ പുഴയുടെ ശക്തമായ ഒഴുക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.