പടം: kgm 1 കുന്ദമംഗലം ഗ്രാമപഞ്ചായത്ത് യോഗഹാളിൽ സെക്രട്ടറിയെ തടഞ്ഞുവെച്ച എൽ.ഡി.എഫ് അംഗങ്ങളുമായി കുന്ദമംഗലം എസ്.െഎ എസ്. രജീഷ് സംസാരിക്കുന്നു. പിന്നിൽ ഇരിക്കുന്നത് പഞ്ചായത്ത് സെക്രട്ടറി ഗിരീഷ് കുമാർ കുന്ദമംഗലം പഞ്ചായത്തിലെ കെട്ടിട നിർമാണം: പഞ്ചായത്ത് സെക്രട്ടറിയെ എൽ.ഡി.എഫ് അംഗങ്ങൾ തടഞ്ഞു കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ പൈങ്ങോട്ടുപുറത്ത് കോടതി സ്റ്റേ ഉത്തരവിെൻറ ബലത്തിൽ നടക്കുന്ന കെട്ടിട നിർമാണം അനധികൃതമാണെന്ന് ആരോപിച്ച് പഞ്ചായത്ത് സെക്രട്ടറിയെ ബോർഡിലെ എൽ.ഡി.എഫ് അംഗങ്ങൾ തടഞ്ഞുവെച്ചു. ശനിയാഴ്ച ഉച്ചക്ക് ബോർഡ് യോഗം കഴിഞ്ഞ ഉടനെയാണ് സെക്രട്ടറി ഗിരീഷ് കുമാറിനെ തടഞ്ഞുവെച്ചത്. കുന്ദമംഗലം എസ്.െഎ എസ്. രജീഷ് സ്ഥലത്തെത്തി മെംബർമാരുമായി സംസാരിച്ച് ധാരണയിലെത്തിയാണ് സമരം അവസാനിപ്പിച്ചത്. പൈങ്ങോട്ടുപുറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷമീന വെള്ളക്കാട്ടിെൻറ ബന്ധുവിെൻറ പേരിലുള്ള സ്ഥലത്തെ കെട്ടിട നിർമാണം ചട്ടങ്ങൾ പാലിച്ചല്ലാത്തതിനാൽ നേരത്തേ പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ് മെമ്മോ നൽകിയിരുന്നു. എന്നാൽ, കെട്ടിട ഉടമ ഇതിനെതിരെ കോടതിയിൽ പോയി സ്റ്റോപ് മെമ്മോ സ്റ്റേ ചെയ്യിച്ചിരുന്നു. തുടർന്ന് നിർമാണം തുടങ്ങിയതിനെതിരെ ബോർഡ് യോഗം ചേർന്ന് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് അംഗങ്ങൾ നോട്ടീസ് നൽകിയതനുസരിച്ചാണ് ശനിയാഴ്ച ഭരണസമിതി യോഗം ചേർന്നത്. യോഗത്തിൽ കെട്ടിട നിർമാണത്തിനെതിരെ തീരുമാനമെടുത്താൽ അത് കോടതിയലക്ഷ്യമാകുമെന്ന നിലപാടിലായിരുന്നു പഞ്ചായത്തിൽ ഭരണത്തിലുള്ള യു.ഡി.എഫ് അംഗങ്ങൾ. എന്നാൽ സ്റ്റേ ഉത്തരവിൽ ചട്ടം പാലിച്ച് മാത്രമേ നിർമാണം നടത്താവൂ എന്ന് പറഞ്ഞിട്ടുള്ളതിനാൽ സെക്രട്ടറിക്ക് കെട്ടിട നിർമാണം പരിശോധിച്ച് ചട്ട ലംഘനം നടന്നിട്ടുണ്ടെങ്കിൽ നടപടിയെടുക്കാമെന്ന നിലപാടിൽ എൽ.ഡി.എഫ് അംഗങ്ങൾ ഉറച്ചുനിന്നു. ഇതോടെ, ബഹളമയമാവുകയും പിന്നീട് യോഗം പിരിച്ചുവിടുകയുമായിരുന്നു. പിന്നീടാണ് എൽ.ഡി.എഫ് അംഗങ്ങൾ സെക്രട്ടറിയെ മീറ്റിങ് ഹാളിൽ തടഞ്ഞുവെച്ചത്. ഘെരാവോ സമരം നീണ്ടുപോയതോടെ കുന്ദമംഗലം എസ്.െഎ സ്ഥലത്തെത്തി സെക്രട്ടറിയുമായും സമരക്കാരുമായും സംസാരിക്കുകയായിരുന്നു. മീറ്റിങ് അവസാനിച്ചതിനാൽ യോഗ മിനുട്ട്സിൽ ഒന്നും ചെയ്യാൻ സാധ്യമല്ലെന്നും എന്നാൽ നിയമപരമായി ചെയ്യാവുന്ന നടപടികളുമായി മുന്നോട്ടുപോവാമെന്നും സെക്രട്ടറി ഉറപ്പുനൽകിയതോടെ സമരം അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന്, എൽ.ഡി.എഫിലെ എട്ട് അംഗങ്ങൾ കുന്ദമംഗലം അങ്ങാടിയിൽ പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.