ജനരക്ഷായാത്ര: നഗരത്തിൽ തെരുവ്​ വിളക്കുകൾ അണച്ചെന്ന്​

കോഴിക്കോട്: ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്ര നഗരത്തിൽ പ്രവേശിച്ചപ്പോൾ തെരുവ് വിളക്ക് അധികൃതർ അണച്ചതായി പരാതി. മുതലക്കുളത്ത് നടന്ന ജില്ലതല സമാപനസമ്മേളനത്തിൽ ജില്ല പ്രസിഡൻറ് ടി.പി. ജയചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ജാഥ കടന്നുവന്ന ഭാഗങ്ങളിലെ ലൈറ്റുകൾ കെ.എസ്.ഇ.ബി അധികൃതർ ഒാഫാക്കിയെന്നായിരുന്നു ജില്ല പ്രസിഡൻറി​െൻറ ആക്ഷേപം. ഇതുകൊണ്ടൊന്നും ജാഥയുടെ ശോഭ െകടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.