നരിക്കുനി: ലൈഫ് ഭവന പദ്ധതി മാനദണ്ഡങ്ങൾ പുനഃപരിശോധിക്കുക, അർഹരായവർക്കെല്ലാം വീടുകൾ അനുവദിക്കുക, കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനേദ്രാഹ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഒക്ടോബർ 13, 14 തീയതികളിൽ ആരാമ്പ്രത്ത് രാപ്പകൽ സമരം നടത്താൻ മടവൂർ പഞ്ചായത്ത് യൂത്ത് ലീഗ് കൺെവൻഷൻ തീരുമാനിച്ചു. ലൈഫ് പദ്ധതിയിൽ സർക്കാർ കൊണ്ടു വന്ന മാനദണ്ഡങ്ങൾ പ്രകാരം അർഹരായവർക്കൊന്നും വീട് ലഭിക്കുകയില്ല. നിലവിൽ ഗ്രാമസഭകളിലൂടെ അപേക്ഷ നൽകി തയ്യാറാക്കിയ മുൻഗണന ലിസ്റ്റ് ലൈഫ് പദ്ധതി പ്രഖ്യാപനത്തോടെ റദ്ദായിരിക്കുകയാണ്. ഇതുമൂലം ഭവന രഹിതരായ നിരവധി പേർ ആശങ്കയിലാണ്. പദ്ധതിയുടെ മാനദണ്ഡം തിരുത്തി അർഹരായ മുഴുവൻ അപേക്ഷകർക്കും വീടുകൾ ലഭ്യമാക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. പ്രസിഡൻറ് റാഫി ചെരച്ചോറ അധ്യക്ഷത വഹിച്ചു. കെ. ഇക്ബാൽ ഉദ്ഘാടനം ചെയ്തു. ഒ.കെ. ഇസ്മായിൽ, ഗ്രാമ പഞ്ചായത്ത് മെമ്പർ വി.സി. റിയാസ് ഖാൻ, അസ്ഹറുദ്ദീൻ, പി. ഷറഫു, അനീസ്, അബ്്ദുറഹ്മാൻ, മുനീർ പുതുക്കുടി, ഫാസിൽ, ടി.കെ. അഷ്റഫ്, താരിഖ് അൻവർ, ഹനീഫ എന്നിവർ സംസാരിച്ചു. എ.പി. യൂസുഫലി സ്വാഗതവും ഇ. ജിർഷാദ് നന്ദിയും പറഞ്ഞു. photo yoth league convention madavoor യൂത്ത് ലീഗ് മടവൂർ പഞ്ചായത്ത് കൺവെൻഷൻ ഇക്ബാൽ കത്തറമ്മൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.