കാരന്തൂരിൽ രണ്ട് വീടുകളിൽ മോഷണശ്രമം കുന്ദമംഗലം: കാരന്തൂരിൽ രണ്ട് വീടുകളിൽ മോഷണശ്രമം. കാരന്തൂർ ഒാവുങ്ങര കുറുമ്പാട്ടിൽ മുഹമ്മദ് അഷ്റഫ് എന്ന കോയയുടെയും നൂരിയ്യ മദ്റസക്ക് സമീപം ചേനിയംപറമ്പത്ത് അൽശുഹനയിൽ ഷമീറിെൻറയും വീട്ടിലാണ് വെള്ളിയാഴ്ച രാത്രി മോഷണ ശ്രമം നടന്നത്. കോയയുടെ വീടിെൻറ മുൻ വാതിലിനടുത്തുള്ള ജനൽഗ്ലാസ് പൊട്ടിച്ച് ഇതിലൂടെ കൈയിട്ട് വാതിലിെൻറ ലോക്ക് തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നത്. റൂമുകളിലെ അലമാരകൾ പരിശോധിച്ചെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. അടുക്കളയിലെ ഗ്യാസ് സിലിണ്ടർ ഡൈനിങ് ഹാളിൽ കൊണ്ടിടുകയും ഹാളിലെ ഒരു ജനലിൽനിന്ന് മറ്റ് ജനലിലേക്ക് കുറുകെ കയർ കെട്ടിയിടുകയും ചെയ്തിട്ടുണ്ട്. രാവിലെ കോയ ഉണർന്നതോടെയാണ് മോഷണശ്രമം അറിഞ്ഞത്. ഇവിടെ തൊട്ടടുത്തുള്ള വീടിെൻറ അടുക്കള വാതിൽ പുറത്തുനിന്ന് പൂട്ടുകയും ചെയ്തിട്ടുണ്ട്. ഷമീറിെൻറ വീട്ടിലും മുൻവശത്തെ ജനൽ ഗ്ലാസ് പൊട്ടിച്ച് കയറിട്ട് വാതിൽ ലോക്ക് തുറക്കുകയായിരുന്നു. എന്നാൽ വാതിലിന് കുറുകെയുള്ള ഇരുമ്പ് പട്ട മാറ്റുേമ്പാഴുണ്ടായ ഒച്ചയിൽ വീട്ടുകാർ ഉണർന്നതോടെ മോഷ്ടാവ് ഒാടിമറഞ്ഞു. ഇവിടെയും തൊട്ടടുത്തുള്ള വീടിെൻറ പിൻവാതിൽ പുറമെ നിന്ന് പൂട്ടിയിട്ടിട്ടുണ്ട്. കുന്ദമംഗലം എസ്.െഎ എസ്. രജീഷിെൻറ നേതൃത്വത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.