മാഹി തിരുനാളിന് കൊടിയേറി; ഇനി ഭക്തിയുടെ 17 ദിനരാത്രങ്ങൾ

മാഹി: സ​െൻറ് തെരേസ ദേവാലയമുറ്റത്ത് ബുധനാഴ്ച രാവിലെ ഇടവക വികാരി ഫാ. ജെറോം ചിങ്ങന്തറ കൊടിയുയർത്തിയതോടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി. ഉച്ചക്ക് 12ന് അൾത്താരയിലെ രഹസ്യ അറയിൽ സൂക്ഷിച്ച വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം പുറത്തെടുത്ത് ഇടവക വികാരി പ്രധാനകവാടത്തിൽ കൊണ്ടുവന്നശേഷം പ്രത്യേകം സജ്ജമാക്കിയ പീഠത്തിൽ പൊതുവണക്കത്തിനായി പ്രതിഷ്ഠിച്ചതോടെ ഭക്തജനങ്ങൾ തിരുസ്വരൂപത്തിൽ പുഷ്പഹാരങ്ങൾ അണിയിച്ചു. ഇതോടെ 18 ദിവസം നീളുന്ന തിരുനാൾ മഹോത്സവത്തിന് തുടക്കമായി. ഉത്സവപ്രതീതി അറിയിച്ച് പള്ളി അങ്കണത്തിൽ കതിനവെടികളും പള്ളിമണികളും കൂട്ടത്തോടെ മുഴങ്ങി. മാഹി നഗരസഭ പ്രത്യേകമായി തത്സമയത്ത് സൈറൺ മുഴക്കി. തിരുസ്വരൂപം പ്രതിഷ്ഠിച്ചതോടെ വിശ്വാസികൾ ജമന്തിമാലകൾ ചാർത്താനും മെഴുകുതിരി തെളിക്കുവാനുമുണ്ടായ തിരക്ക് പാരിഷ് കൗൺസിൽ അംഗങ്ങളും വളൻറിയർമാരും നിയന്ത്രിച്ചു. ചടങ്ങുകൾക്ക് ഇടവക വികാരി ഫാ. ജെറോം ചിങ്ങന്തറ, സഹവികാരി ഫാ. ജോസ് യേശുദാസൻ, പാരിഷ് കൺസിൽ സെക്രട്ടറി സജി സാമുവൽ, ഫാ. ജോസഫ് വാളാണ്ടർ, ഫാ. എ.ജെ. പോൾ, ഫാ. ടോണി ഗ്രേഷ്യസ്, ഫാ. സജീവ് വർഗീസ്, ഫാ. ലോറൻസ് പനക്കൽ, ഡീക്കൻ ഫ്രഡിൻ ജോസഫ്, ആവില, ക്ലൂനി കോൺവ​െൻറുകളിലെ സന്യസ്തർ, വിവിധ കമ്മിറ്റി അംഗങ്ങൾ, പാരിഷ് കൗൺസിൽ അംഗങ്ങൾ, ആഘോഷകമ്മിറ്റി ഭാരവാഹികൾ, കുടുംബ യൂനിറ്റ്, അൾത്താര ബാലകർ എന്നിവർ നേതൃത്വം നൽകി. കോഴിക്കോട് രൂപതാ വികാരി ഫാ. തോമസ് പനയ്ക്കലി​െൻറ കാർമികത്വത്തിൽ വ്യാഴാഴ്ച വൈകീട്ട് സാഘോഷ ദിവ്യബലി നടന്നു. ഡോ. വി. രാമചന്ദ്രൻ എം.എൽ.എ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.