കർണാടകയിൽനിന്നും കഞ്ചാവ് കടത്ത്: രണ്ടു യുവാക്കൾ പിടിയിൽ

പുൽപള്ളി: കർണാടകയിൽനിന്നും കഞ്ചാവു കടത്തിക്കൊണ്ടുവന്ന യുവാക്കളെ എക്സൈസ് സംഘം പിടികൂടി. തോമാട്ടുചാൽ സ്വദേശികളായ തെക്കിനേടത്ത് ജിതിൻ ജോസഫ് (28 ), ഇടപ്പള്ളി രാഹുൽ രഘുനാഥ് (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി പെരിക്കല്ലൂരിൽനിന്ന് പിടിയിലായ ഇവരിൽനിന്നും 300 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബൈരക്കുപ്പയിൽനിന്നും കഞ്ചാവ് വാങ്ങി, വിൽപനക്കായി കൊണ്ടുപോകുന്നതിനിടെയാണ് പിടിയിലായത്. വടുവൻചാൽ കേന്ദ്രമായി പ്രതികൾ കഞ്ചാവ് വിൽപന നടത്തി വരികയായിരുന്നെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. എക്സൈസ് ബത്തേരി റേഞ്ച് ഇൻസ്പെക്ടർ ഷറഫുദ്ദീൻ, ഇൻറലിജൻസ് ഇൻസ്പെക്ടർ എ.ജെ. ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. THUWDL28 പിടിയിലായ പ്രതികൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.