ഊർജോത്സവം 13 മുതൽ

കോഴിക്കോട്: സംസ്ഥാന സർക്കാറി​െൻറ സ്മാർട്ട് എനർജി േപ്രാഗ്രാമി​െൻറ കീഴിൽ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ഊർജോത്സവം ഒക്ടോബർ 13ന് രാവിലെ 9.30ന് കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. വടകര വിദ്യാഭ്യാസ ജില്ലയിൽ ഒക്ടോബർ 14ന് വില്യാപ്പള്ളി എം.ജെ വൊക്കേഷനൽ എച്ച്.എസ്.എസിലും കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽ ഒക്ടോബർ 28ന് മീഞ്ചന്ത രാമകൃഷ്ണ മിഷൻ സ്കൂളിലും ഊർജോത്സവം നടക്കും. യു.പി തലത്തിലും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ നടത്തുന്ന മത്സരത്തിൽ ഓരോ വിഭാഗത്തിൽ നിന്നും ഊർജക്വിസ് മത്സരത്തിന് രണ്ട് വിദ്യാർഥികൾക്കും കാർട്ടൂൺ രചന, ചിത്രരചന, ഉപന്യാസരചന എന്നിവക്ക് ഓരോ കുട്ടിക്കും പങ്കെടുക്കാം. രജിസ്േട്രഷൻ ഫോം www.darsanam.org എന്ന വെബ്സൈറ്റിൽ ലഭിക്കും. സ്കൂളി​െൻറ പേരും പങ്കെടുക്കുന്നവരുടെ പേരും 9495528091 എന്ന നമ്പറിലേക്ക് വാട്സാപ്പ് / എസ്.എം.എസ് അയക്കണം. ഫോൺ: 9495528091, 8848266304.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.