കല്‍പറ്റ: മതേതരത്വത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും സൗഹാർദത്തിനും ആഹ്വാനം ചെയ്ത് രാജ്യത്തിെൻറ യശസ്സുയര്‍ത്തിയവരെ ക്രൂരമായി കൊന്നുതള്ളുന്ന കാവി ഭീകരതക്കെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം തിങ്കളാഴ്ച നിയോജക മണ്ഡലം തലങ്ങളില്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കും. മാനന്തവാടി നിയോജക മണ്ഡലം പരിപാടി നാലാംമൈലിലും ബത്തേരി നിയോജകമണ്ഡലം പരിപാടി ബത്തേരി സ്വതന്ത്ര മൈതാനിയിലും നടക്കും. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. വിജയദശമി ആഘോഷം കൽപറ്റ: അഴിമതിരഹിത ഭരണകൂടത്തെ സൃഷ്ടിക്കാൻ സംഘപ്രവർത്തനത്തിന് കഴിഞ്ഞെന്ന് പ്രാന്തസഹ സംഘചാലക് അഡ്വ. കെ.കെ. ബൽറാം പറഞ്ഞു. കൽപറ്റ ഫ്ലവർ ഷോ ഗ്രൗണ്ടിൽ നടന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിെൻറ വിജയദശമി മഹോത്സവത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭാരതത്തെ സംബന്ധിച്ചിടത്തോളം രാഷ്ട്രത്തെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന വിപത്ത് അഴിമതിയായിരുന്നു. അഴിമതിരഹിത സർക്കാറിനെ പ്രതിഷ്ഠിക്കാൻ സ്വയം സേവകർക്ക് സാധിച്ചതുതന്നെ ഏറ്റവും വലിയ നേട്ടമാണ്. റിട്ട. ഡി.എം.ഒ ഡോ. കെ.പി. വിനോദ് ബാബു അധ്യക്ഷത വഹിച്ചു. ജില്ല സംഘചാലക് എം.എം. ദാമോദരൻ മുഖ്യാതിഥിയായിരുന്നു. SUNWDL26 വിജയദശമി ആഘോഷത്തോടനുബന്ധിച്ച് രാഷ്ട്രീയ സ്വയം സേവക സംഘത്തിെൻറ നേതൃത്വത്തില്‍ കല്‍പറ്റയില്‍ നടന്ന പഥസഞ്ചലനം വിദേശമദ്യവുമായി രണ്ടുപേർ പിടിയിൽ സുൽത്താൻ ബത്തേരി: ഇന്ത്യൻ നിർമിത വിദേശമദ്യവുമായി രണ്ടുപേർ എക്സൈസിെൻറ പിടിയിലായി. വൈത്തിരി കോട്ടപ്പടി നെടുമ്പാലപ്പാടി വീട്ടിൽ മനോജിനെ (28) ബൈക്കിൽ മദ്യം വിൽക്കുന്നതിനിടെ വാഴവറ്റയിൽനിന്നാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. ഇയാൾ സ്ഥിരം മദ്യവിൽപനക്കാരനാണെന്ന് എക്‌സൈസ് അധികൃതർ പറഞ്ഞു. മുമ്പ് രണ്ട് കേസുകളിലായി ഇയാളുടെ രണ്ട് ബൈക്കുകളും എക്സൈസിെൻറ കസ്റ്റഡയിലുണ്ട്. നാല് ലിറ്റർ മദ്യമാണ് മനോജിെൻറ കൈവശമുണ്ടായിരുന്നത്. ഓട്ടോയിൽ വിദേശമദ്യവുമായി പോകുന്നതിനിടെ പുൽപള്ളിയിൽനിന്ന് ഓട്ടോഡ്രൈവർ പ്രണവിനെ (24) എക്‌സൈസ് അറസ്റ്റ് ചെയ്തു. ഏഴ് ലിറ്റർ മദ്യം ഇയാളിൽനിന്ന് കണ്ടെടുത്തു. രണ്ടുപേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എക്‌സൈസ് പ്രിവൻറിവ് ഓഫിസർമാരായ അബ്ദുൽ അസീസ്, ഷാജുമോൻ, മുജീബ് റഹ്മാൻ, വിജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.