കോഴിക്കോട്: ഈസ്റ്റ് ഹിൽ ആർട്ട് ഗാലറിയും കൃഷ്ണമേനോൻ മ്യൂസിയവും ചേർന്ന് നടത്തുന്ന കുറിച്ച് കുട്ടികൾക്കുള്ള ചിത്രരചന മത്സരം നടന്നു. പരിസ്ഥിതി സംരക്ഷണം വിഷയമാക്കിയായിരുന്നു മത്സരം. ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കെ.ജി, എൽ.പി, യു.പി, ഹൈസ്കൂൾ വിദ്യാർഥികൾക്കായി വിവിധ വിഭാഗങ്ങളിലായി നടത്തിയ മത്സരത്തിൽ 140ലേറെ കുട്ടികൾ പെങ്കടുത്തു. വിജയികൾക്ക് ഒക്ടോബർ ഏഴിന് സമ്മാനദാനം നടത്തും. വന്യജീവി ഫോേട്ടാഗ്രാഫർമാരുടെ നേതൃത്വത്തിലുള്ള ഫോട്ടോപ്രദർശനവും ഇതിെൻറ ഭാഗമായി തുടങ്ങി. ശബരി ജാനകി, ശിവരാജൻ കിനാവിൽ, ബെൻ വർഗീസ്, സുജിത്ത് കാരാട്, സത്രാജിത്ത് കാരാട്, രാജേഷ് മാസ്റ്റർ, ഗിരീഷ് കെ.പുരം, സഗു റഫീഖ് എന്നിവരുടെ ഫോട്ടോകളാണ് പ്രദർശനത്തിലുള്ളത്. ഒക്ടോബർ എട്ടുവരെ പ്രദർശനം നീണ്ടുനിൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.