കൈവശ കൃഷിക്കാര‍െൻറ 1300ഒാളം വാഴകൾ വെട്ടിനശിപ്പിച്ചു

IMPORTANT കൈവശകൃഷിക്കാര​െൻറ 1300ഒാളം വാഴകൾ വെട്ടിനശിപ്പിച്ചു *കുടുംബശ്രീയിൽ നിന്നും ഒരുലക്ഷംരൂപ വായപയെടുത്താണ് കൃഷിയിറക്കിയത് നെടുങ്കരണ: കൈവശകൃഷിക്കര​െൻറ 1300ഒാളം വാഴകൾ വെട്ടിനശിപ്പിച്ചതായി പരാതി. മൂപ്പൈനാട് പഞ്ചായത്ത് ഒമ്പതാംവാർഡിൽ ഉൾപ്പെടുന്ന വേടൻ കോളനിയിലാണ് വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെ അതിക്രമം നടന്നത്. കോളനിയിലെ കൈവശക്കാരനായ കുളത്തിൽ വെള്ളയ്യൻ-സഫിയ ദമ്പതികളുടെ കുടുംബം കൃഷിയിറക്കിയ വാഴകളാണ് നശിപ്പിച്ചത്. തടയാൻ ശ്രമിച്ച വെള്ളയ്യന് തലക്ക് പരിക്കേറ്റു. ഒരേക്കറോളം വരുന്ന ഇവരുടെ സ്ഥലത്തുനട്ട അഞ്ചു മാസത്തോളം പ്രായമായ1300 വാഴകളാണ് അമ്പതോളം പേരടങ്ങിയ സംഘം വെട്ടി നശിപ്പിച്ചത്. നിറയെ കായ്ച്ചുനിന്ന കരുമുളക് വള്ളികൾ, കമുകിൻ തൈകൾ, കുലച്ച വാഴകൾ എന്നിവയെല്ലാം നശിപ്പിക്കപ്പെട്ടിട്ടുണ്ട്. തടയാൻ ശ്രമിച്ച വെള്ളയ്യനെ തലക്കടിച്ച് പരിക്കേൽപ്പിച്ചതായും ആക്ഷേപമുണ്ട്. ഇതു സംബന്ധിച്ച് മേപ്പാടി െപാലീസിൽ പരാതി നൽകി. എച്ച്.എം.എൽ.എ മാനേജ്മ​െൻറി​െൻറ ഒത്താശയോടെ ഒരുവിഭാഗം തൊഴിലാളികളും അവരുടെ കൂട്ടാളികളും ചേർന്നാണ് അതിക്രമം നടത്തിയതെന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കുടുംബശ്രീ ജെ.എൽ.ജി ലോൺ ഒരുലക്ഷം രൂപ എടുത്താണ് വാഴ കൃഷി നടത്തിയത്. 200 ഓളം കുടംബങ്ങൾ പതിറ്റാണ്ടുകളായി താമസിക്കുന്ന വേടൻ കോളനിയിൽ ആർക്കും കൈവശ ഭൂമിക്ക് പട്ടയമോ മറ്റു രേഖകളോ ഇല്ല. എച്ച്.എം.എൽ എസ്റ്റേറ്റിനും വനപ്രദേശത്തിനും ഇടയിലാണ് കോളനി സ്ഥിതി ചെയ്യുന്നത്. 70 വർഷത്തിലധികമായി ത‍​െൻറ കുടുംബത്തി​െൻറ കൈവശത്തിലുള്ളതാണ് ഭൂമിയെന്ന് വെള്ളയ്യൻ പറയുന്നു. എസ്റ്റേറ്റ് വാച്ചറുമായി ഉണ്ടായ വാക്കുതർക്കത്തിനു പ്രതികാരമെന്ന നിലക്കാണ് കമ്പനി അധികൃതരുടെ ഒത്താശയോടെ അതിക്രമം അരങ്ങേറിയതെന്നാണ് പരാതി. കൃഷി ആദായം കൊണ്ട് വായ്പ തിരിച്ചടക്കാൻ കഴിയാതെ ആത്മഹത്യയുടെ വക്കിലാണെന്ന് വെള്ളയ്യനും കുടുംബവും പറയുന്നു. SUNWDL20 നെടുങ്കരണ വേടൻ കോളനിയിലെ വെള്ളയ്യ‍​െൻറ കൃഷിയിടത്തിലെ വാഴകൾ വെട്ടിനശിപ്പിച്ച നിലയിൽ SUNWDL21വെട്ടിനശിപ്പിച്ച വാഴകൾ കൂട്ടിയിട്ടിരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.