-കോഴിക്കോട്: സംസ്ഥാനത്തെ ജില്ല സഹകരണ ബാങ്കുകളിൽ നിയമന നിരോധനമെന്നു പരാതി. ഇതുകാരണം പി.എസ്.സി ലിസ്റ്റിലുള്ള നിരവധി ഉദ്യോഗാർഥികളാണ് ജോലി ലഭിക്കില്ലെന്ന ആശങ്കയിൽ കഴിയുന്നത്. മുഴുവൻ ജില്ല സഹകരണ ബാങ്കുകളും കേരള സഹകരണ ബാങ്കും ലയിപ്പിച്ച് കേരള ബാങ്ക് രൂപവത്കരിക്കുന്നതിെൻറ ഭാഗമായാണ് നിയമന നിരോധനമെന്നാണ് ആരോപണം. ഇൗ വർഷം ഫെബ്രുവരിയിൽ പി.എസ്.സി പുറത്തിറക്കിയ ലിസ്റ്റിൽ നിന്ന് വളരെക്കുറച്ച് നിയമനമാണ് നടന്നത്. സഹകരണ ബാങ്ക് ക്ലർക്ക്/കാഷ്യർ തസ്തികയിലേക്ക് 2015 ഡിസംബറിലായിരുന്നു പി.എസ്.സി പരീക്ഷ നടത്തിയത്. സംസ്ഥാനത്ത് 6000ത്തിലധികം പേർ ലിസ്റ്റിലുണ്ട്. കോഴിക്കോട് ജില്ലയിൽ മാത്രം 700ലധികം പേർ ലിസ്റ്റിലുണ്ടെങ്കിലും ഒരാൾക്കുപോലും നിയമന ഉത്തരവ് ലഭിച്ചിട്ടില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നിയമനം നടന്നത് മലപ്പുറം ജില്ലയിലാണ് -45ലധികം പേർ. പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളിൽ നാമമാത്രമായ നിയമനമാണ് നടന്നത്. പ്രായപരിധി കടക്കുന്ന നിരവധി പേർ ലിസ്റ്റിലുണ്ട്. അവർക്കെല്ലാം അവസാന അവസരമാണിത്. ജില്ല സഹകരണ ബാങ്കുകളിലെ അപ്രഖ്യാപിത വിലക്കിനെതിരെ ഞായറാഴ്ച എറണാകുളം പാലാരിവട്ടം വ്യാപാരഭവനിൽ 11.30ന് ഡിസ്ട്രിക്ട് കോഒാപ് ബാങ്ക് ഒാൾ കേരള പി.എസ്.സി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ 'ബ്രോക്കൺ മിറർ' എന്ന പേരിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.