കോഴിക്കോട്: അമിത ലഹരി ഉപയോഗത്തെ തുടർന്ന് നഗരത്തിൽ ബിരുദ വിദ്യാർഥി മരിച്ചതിെൻറ തുടരന്വേഷണത്തിൽ രണ്ടു േപർകൂടി അറസ്റ്റിൽ. തോപ്പയിൽ സ്വദേശി ഇർഷാദ് (21), പുതിയങ്ങാടി സ്വദേശി ജനീഷ് എന്ന റെനി (24) എന്നിവരാണ് അറസ്റ്റിലായത്. മിനി ബൈപാസിലെ മലബാർ ലോഡ്ജിൽ ഞായറാഴ്ച മരിച്ച വെള്ളയിൽ ജോസഫ് റോഡിലെ അറഫ ഹൗസില്‍ ഷാഹിലിനും സുഹൃത്തുക്കൾക്കും മയക്കുമരുന്ന് എത്തിച്ചത് ഇർഷാദാണെന്ന വിവരത്തിെൻറ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ഉൗർജിതമാക്കിയിരുന്നു. ഇതോടെ ഇയാൾ മെഡിക്കൽ കോളജ് സി.െഎ മൂസ വള്ളിക്കാടൻ മുമ്പാകെ കീഴടങ്ങുകയായിരുന്നു. പ്രതിയെ േചാദ്യംചെയ്തതോടെയാണ് ഇർഷാദിന് മയക്കുമരുന്ന് എത്തിച്ചത് ജനീഷ് എന്ന െറനിയാണെന്ന് വ്യക്തമായത്. തുടർന്ന് റെനിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് സൈബർ സെല്ലിെൻറ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ശനിയാഴ്ച പകൽ കോട്ടൂളിയിൽവെച്ചാണ് ഇയാൾ പിടിയിലായത്. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് വിതരണം െചയ്യാൻ സൂക്ഷിച്ച 2.45 ഗ്രാം എം.ഡി.എം.എ എക്സ്റ്റസി മയക്കുമരുന്ന് ഗുളികകളും പ്രതിയിൽനിന്ന് കണ്ടെടുത്തു. മെഡിക്കൽ കോളജ് പൊലീസും സിറ്റി ആൻറി നാർകോട്ടിക് സ്ക്വാഡും ചേർന്നാണ് ഇയാെള അറസ്റ്റ്ചെയ്തത്. വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ട് കക്കോടി പടിഞ്ഞാറ്റുംമുറി സ്വദേശി ഷംനാസ് (23), രാമനാട്ടുകര പുളിഞ്ചോട് സ്വദേശി മുഹമ്മദ് അന്‍ഷിദ് (20) എന്നിവരെ നേരത്തേ അറസ്റ്റ്ചെയ്തിരുന്നു. ഇവരുടെ കൂട്ടാളികളാണ് ഇപ്പോൾ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. നേരത്തേ പിടിയിലായവരിൽനിന്ന് എം.ഡി.എം.എ എക്സ്റ്റസി കണ്ടെടുത്തിരുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ട അറിവുകൾ ലഭിച്ചാൽ സിറ്റി നാർകോട്ടിക് സെൽ അസി. കമീഷണർ ബാബു തോമസിെന 9497987370 എന്ന മൊബൈൽ നമ്പറിൽ അറിയിക്കണമെന്ന് സിറ്റി പൊലീസ് കമീഷണർ എസ്. കാളിരാജ് മഹേഷ്കുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.