KTG11 കഞ്ചാവും മയക്കുമരുന്നും ഒഴുകുന്നു

കോട്ടയം: അതിർത്തി ചെക്ക് പോസ്റ്റുകളിലടക്കം പഴുതടച്ച പരിശോധന വ്യാപകമാക്കിയിട്ടും സംസ്ഥാനത്തേക്ക് കോടികളുെട കഞ്ചാവും മയക്കുമരുന്നും ഒഴുകുന്നു. ബാറുകൾ തുറന്നതോടെ കഞ്ചാവ്, മയക്കുമരുന്ന് കടത്തും ഉപയോഗവും നിയന്ത്രിക്കാനായെന്ന് എക്സൈസ് കമീഷണർ ഋഷിരാജ് സിങ് പ്രഖ്യാപിച്ചതിനു പിന്നാലെ മധ്യകേരളത്തിൽനിന്ന് മാത്രം ഒരു ദിവസംകൊണ്ട് പിടിച്ചത് ലക്ഷങ്ങൾ വിലവരുന്ന കഞ്ചാവാണ്. ഇത് എക്സൈസ്-പൊലീസ്-നാർേകാട്ടിക് സെൽ ഉദ്യോഗസ്ഥർക്ക് തിരിച്ചടിയായെന്നു മാത്രമല്ല, ഫലത്തിൽ സംയുക്ത പരിശോധനകളും സംവിധാനങ്ങളും പാളുെന്നന്ന സൂചനയും നൽകുന്നു. പ്രതിദിനം കോടികളുടെ കഞ്ചാവ്, മയക്കുമരുന്ന് വിൽപനയാണ് നടക്കുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥർ രഹസ്യമായി സമ്മതിക്കുന്നു. അതിർത്തി ജില്ലകളിൽനിന്ന് വ്യാപകമായി കഞ്ചാവും മയക്കുമരുന്നും ഒഴുകിയിട്ടും നടപടിയെടുക്കുന്നതിൽ ഉദ്യോഗസ്ഥർ പരാജയപ്പെടുന്നതായി പൊലീസ് ഇൻറലിജൻസ് വിഭാഗവും കുറ്റപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളിലും ബസുകളിലും മാത്രമല്ല, സർക്കാർ വാഹനങ്ങളിലും ലക്ഷങ്ങളുടെ മയക്കുമരുന്ന് സംസ്ഥാനത്തേക്ക് കടത്തുന്നുണ്ടെന്ന റിപ്പോർട്ടും ഇവർ നൽകിയിട്ടുണ്ട്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നാണ് 60-70 ശതമാനവും എത്തുന്നത്. അതിർത്തി മേഖലകൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കാൻ എക്സൈസ്-പൊലീസ് ഉദ്യോഗസ്ഥർ പദ്ധതി തയാറാക്കിയിട്ടുണ്ടെങ്കിലും പലതും പരാജയപ്പെടുകയാണ്. ഉദ്യോഗസ്ഥതലത്തിലെ ചേരിേപ്പാരും ഇതിന് കാരണമാണ്. കോട്ടയത്തും എറണാകുളത്തും കഴിഞ്ഞദിവസം പിടികൂടിയ കഞ്ചാവ് സംഘത്തിന് ഇടുക്കിയിലും തമിഴ്നാട്ടിലും ശക്തമായ വേരുള്ളതായും സൂചന ലഭിച്ചിട്ടുണ്ട്. അതിർത്തികളിലെ വനമേഖല കേന്ദ്രീകരിച്ചാണ് ലോബിയുടെ പ്രവർത്തനം. കഞ്ചാവിനൊപ്പം വീര്യം കൂടിയ മയക്കുമരുന്നുകളും സുലഭമാണ്. സ്കൂൾ-കോളജ് വിദ്യാർഥികൾ നിലവിൽ മയക്കുമരുന്ന് മാഫിയകളുടെ സംഘത്തിലെ കണ്ണികളാണെന്ന വിവരവും പൊലീസ് വെളിപ്പെടുത്തുന്നു. ഇതിലൂടെ ലക്ഷങ്ങൾ സമ്പാദിക്കുകയാണ് ഇവരുടെ ലക്ഷ്യം. പിടിക്കപ്പെട്ടാൽ ഇവരെ സംരക്ഷിക്കാൻ ആരും എത്താറുമില്ല. ജാമ്യമെടുക്കാൻ പോലും ആരും വരാത്ത സാഹചര്യവും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. വിൽപനക്ക് സെല്ലേഴ്സ് ഗ്രൂപ്പും പ്രവർത്തിക്കുന്നുണ്ട്. സി.എ.എം കരീം.......
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.