പേരാമ്പ്ര: വീട്ടുമുറ്റങ്ങളിൽ അരങ്ങൊരുക്കി നാടകം അവതരിപ്പിച്ച് ഒരുപറ്റം നാടകപ്രവർത്തകർ. സി.പി.എം ചെറുവണ്ണൂർ ലോക്കൽ സമ്മേളനത്തിെൻറ ഭാഗമായാണ് ഓരോ വീട്ടുകാരെയും പ്രേക്ഷകരാക്കി അവരുടെ മുറ്റത്തെത്തി നാടകം അവതരിപ്പിക്കുന്നത്. രാജ്യം നേരിടുന്ന ഫാഷിസ്റ്റ് ഭീഷണിയുടെ ഭീകരത സമൂഹത്തോട് സംവദിക്കുകയാണ് 'മൗനം സമം മരണം' എന്ന ഏകപാത്ര നാടകത്തിലൂടെ ചെയ്യുന്നത്. പ്രമുഖ നാടക--ഹ്രസ്വചിത്ര സംവിധായകനായ ആംസിസ് മുഹമ്മദാണ് രചനയും സംവിധാനവും നിർവഹിക്കുന്നത്. നടനും സംവിധായകനുമായ ലിനീഷ് നരയംകുളമാണ് വേഷമിടുന്നത്. അരമണിക്കൂറാണ് നാടകത്തിെൻറ ദൈർഘ്യം. വീടുകൾ അടുത്തടുത്താണെങ്കിൽ മൂന്നും നാലും വീട്ടുകാർക്കുവേണ്ടിയായിരിക്കും അരങ്ങൊരുക്കുക. 22, 23 തീയതികളിൽ മുയിപ്പോത്താണ് ലോക്കൽ സമ്മേളനം നടക്കുന്നത്. സമ്മേളനത്തിനുമുമ്പ് നൂറോളം വേദികളിൽ നാടകം അവതരിപ്പിക്കാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്. മനീഷ് യാത്ര ആണ് സാങ്കേതികസഹായമൊരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.