വാണിമേൽ: ആദിവാസി കോളനികളില്‍ മാവോവാദി സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തില്‍ തണ്ടര്‍ ബോള്‍ട്ട്്് സേനാംഗങ്ങളും പൊലീസും പരിശോധന നടത്തി. കണ്ണൂര്‍ ജില്ലയിലെ കണ്ണവം വനമേഖലകളോട് ചേര്‍ന്നുകിടക്കുന്ന പന്നിയേരി, കുറ്റല്ലൂർ, വലിയ പാനോം എന്നിവിടങ്ങളിലെ കോളനികളിലാണ് തണ്ടര്‍ ബോള്‍ട്ടും വളയം പൊലീസും അടങ്ങുന്ന സംഘം പരിശോധന നടത്തിയത്. കണ്ണവം വനത്തിെൻറ മൂന്നു കിലോമീറ്ററോളം ദൂരത്തില്‍ ഉള്‍വനത്തിലും സംഘം പരിശോധന നടത്തി. വയനാടന്‍ കാടുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കബനീദളം ഗ്രൂപ്പിലെ നാലംഗങ്ങളടങ്ങുന്ന സായുധ സംഘം വലിയ പാനോത്തെ ഒരു വീട്ടിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രി 7.30ഓടെയാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘം എത്തിയത്. അരമണിക്കൂറിലേറെ ഈ വീട്ടില്‍ കഴിച്ചുകൂട്ടിയ സംഘം ഇവിടെനിന്ന് ഭക്ഷണം കഴിക്കുകയും ആഹാരം പാചകം ചെയ്യുന്നതിനെന്നു പറഞ്ഞ്് അരി ഉള്‍പ്പെടെ സാധന സാമഗ്രികള്‍ വാങ്ങുകയും ചെയ്തിരുന്നു. നേരത്തേ വായാട്, പന്നിയേരി കോളനികളില്‍ ആയുധധാരികളായ മാവോവാദികളെത്തുകയും ലഘു ലേഖകള്‍ വിതരണം ചെയ്യുകയും മറ്റും ചെയ്തിരുന്നു. ഈ രണ്ടു സംഭവങ്ങളിലും കുറ്റ്യാടി, വളയം പൊലീസ് സ്‌റ്റേഷനുകളില്‍ മാവോവാദി സംഘത്തിനെതിരെ കേസുകള്‍ നിലവിലുണ്ട്. വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന കോളനികൾ ശക്തമായ നിരീക്ഷണത്തിലാണെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ..................... p3cl7
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.