നന്മണ്ട: 64ലും കളിക്കളത്തിൽ 18െൻറ ചുറുചുറുക്കോടെ സ്മാഷുകൾ ഉതിർക്കുകയാണ് ദാമോദരേട്ടൻ. അരേനപൊയിൽ കല്ലിൽ ദാമോദരനാണ് വോളിപ്രേമികൾക്ക് ആേവശം പകർന്ന് കളിക്കളത്തിൽ തിളങ്ങുന്നത്. എന്നും സായാഹ്നങ്ങളിൽ നന്മണ്ട 13ലെ ദോസ്തി മൈതാനിയിൽ കളിക്കാനായി ദാമോദരൻ എത്തും. സ്കൂൾ പഠനകാലത്ത് തുടങ്ങിയതാണ് ദാമോദരെൻറ വോളിബാൾ കമ്പം. എന്നാൽ, സാമ്പത്തികപ്രയാസങ്ങൾ കാരണം പഠനം ഉപേക്ഷിച്ച് പിതാവ് രാരുവിെൻറ കൂടെ പരമ്പരാഗത തൊഴിലിലേക്ക് ഇറങ്ങേണ്ടിവന്നു. എന്നാൽ, ആലയിലേക്ക് (കൊല്ലപ്പുര) കരി വാങ്ങാനെന്ന് പറഞ്ഞ് പണിസ്ഥലത്തുനിന്ന് മുങ്ങുന്ന ദാമു പിന്നെ പൊങ്ങുന്നതാവെട്ട ദോസ്തി മൈതാനിയിലായിരുന്നു. ജീവിതശൈലീരോഗങ്ങൾ തന്നെ തെല്ലും അലട്ടിയിട്ടില്ലെന്നും ദാമു പറയുന്നു. ....................... p3cl8
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.