ബി.ജെ.പി ജനരക്ഷായാത്രക്ക്​ വിപുലസന്നാഹം

കണ്ണൂർ: ബി.ജെ.പി സംഘടിപ്പിക്കുന്ന ജനരക്ഷായാത്ര ചൊവ്വാഴ്ച തുടങ്ങും. സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ നയിക്കുന്ന യാത്രക്ക് തുടക്കംകുറിക്കാൻ ദേശീയ പ്രസിഡൻറ് അമിത് ഷാ മംഗളൂരു വിമാനത്താവളംവഴി കണ്ണൂരിലെത്തും. 'ചുവപ്പ്-ജിഹാദി ഭീകരതക്കെതിരെ ജനമനഃസാക്ഷി ഉണർത്തുക'യെന്ന മുദ്രാവാക്യവുമായാണ് ഇവൻറ് മാനേജ്മ​െൻറ് കമ്പനികൾ മുഖേന ലക്ഷങ്ങൾ ചെലവിട്ട് ബി.ജെ.പി മാർച്ച് നടത്തുന്നത്. കേരളത്തിലും പ്രത്യേകിച്ച്, കണ്ണൂരിലും വേരോട്ടം ശക്തിപ്പെടുത്തുകയെന്നതിനു പുറേമ മതംമാറ്റ വിവാദവും മറ്റു വിഷയങ്ങളും യാത്രയിൽ ചർച്ചചെയ്യും. യാത്രയുടെ മുഴുവൻ നേതൃത്വവും കേന്ദ്ര കമ്മിറ്റിയുടെ പ്രതിനിധികൾക്കാണ്. ഇവർ വിവിധ ദിവസങ്ങളിലായി കണ്ണൂരിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മൂന്ന്, നാല്, അഞ്ച്, ആറ് തീയതികളിൽ കണ്ണൂരിലെ പര്യടനത്തിനുശേഷം ജനരക്ഷായാത്ര മറ്റു ജില്ലകളിലേക്ക് കടക്കും. 18ന് തിരുവനന്തപുരത്താണ് സമാപനം. മൂന്നിന് രാവിലെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തശേഷം ഉച്ചക്ക് 2.30നാണ് പയ്യന്നൂരിൽനിന്ന് പിലാത്തറവരെ പദയാത്ര നടത്തുക. നാലിന് കണ്ണൂരിലാണ് സമാപനം. അഞ്ചിന് മമ്പറത്തുനിന്ന് ആരംഭിച്ച് മുഖ്യമന്ത്രിയുടെ മണ്ഡലമായ പിണറായിവഴി തലശ്ശേരിയിൽ സമാപിക്കും. ആറിന് കൂത്തുപറമ്പുവഴി പാനൂരിലാണ് ജില്ലയിലെ പര്യടനം അവസാനിപ്പിക്കുക. കേന്ദ്രമന്ത്രിമാരും ഉന്നത ബി.ജെ.പി നേതാക്കളും വിവിധ ദിവസങ്ങളിലായി പെങ്കടുക്കുന്നതിനാൽ വിവിധ സുരക്ഷാസേനകളുടെ നേതൃത്വത്തിൽ കനത്ത ബന്തവസ്സൊരുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെ, അമിത് ഷായുടെ വരവ് തടയണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി സമർപ്പിച്ചിട്ടുണ്ട്. സെപ്റ്റംബർ ആദ്യവാരം നടത്തേണ്ടിയിരുന്ന യാത്ര മെഡിക്കൽ കോളജ് കോഴവിവാദത്തെ തുടർന്നാണ് ഒക്ടോബറിലേക്ക് മാറ്റിയത്. കോഴവിവാദം ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയപ്പോൾ യാത്ര നടത്തുന്നതിൽനിന്ന് കേന്ദ്രനേതൃത്വം പിന്തിരിപ്പിക്കുകയായിരുന്നു. തുടർന്ന്, വിവാദ ഇടപെടലിൽ ഉൾപ്പെട്ടവർക്കെതിരെ നടപടി സ്വീകരിച്ചതോടെയാണ് ജനരക്ഷായാത്ര ഇൗ മാസം നടത്താൻ തീരുമാനിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.