കുന്ദമംഗലം: തിങ്കളാഴ്ച കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന കോഴിക്കോട്, വയനാട് ജില്ലകളിലെ മജ്ലിസ് മദ്റസ വിദ്യാർഥികളുടെ മേഖല കലോത്സവത്തിനുള്ള ഒരുക്കം പൂർത്തിയായി. പത്തു വേദികളിലായി തിങ്കളാഴ്ച രാവിലെ ഒമ്പതു മുതൽ രാത്രി വരെയാണ് കലാമേള. മുഖ്യവേദിയിൽ രാവിലെ പി.ടി.എ. റഹീം എം.എൽ.എ മജ്ലിസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. 1500ഒാളം പ്രതിഭകളാണ് മേളയിൽ പെങ്കടുക്കുന്നത്. ഇവർക്ക് മൂന്നു നേരത്തെ ഭക്ഷണമടക്കമുള്ള സൗകര്യങ്ങൾ സംഘാടക സമിതി ഏർപ്പെടുത്തിയിട്ടുണ്ട്. മേളയുടെ വരവറിയിച്ച് കഴിഞ്ഞ ദിവസം കുന്ദമംഗലം അങ്ങാടിയിൽ മദ്റസ വിദ്യാർഥികൾ വിളംബര ജാഥ നടത്തി. ബാൻഡുവാദ്യത്തിെൻറയും കോൽക്കളി, ഒപ്പന തുടങ്ങിയ കലാപ്രകടനങ്ങളുടെയും അകമ്പടിയിൽ നടന്ന ജാഥക്ക് കുന്ദമംഗലം അൽമദ്റസത്തുൽ ഇസ്ലാമിയ്യ പ്രിൻസിപ്പൽ പി.ടി. സുബൈർ, എം.പി. അബൂബക്കർ, പി.പി. അബ്ദുൽ വാഹിദ്, പി.എ. സൽമ, ജസീല, ശൈമ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.