പേരാമ്പ്ര ഇ^ടോയ്​ലറ്റ്​ നോക്കുകുത്തി: വനിത ടോയ്​ലറ്റും പ്രവർത്തനരഹിതം

പേരാമ്പ്ര ഇ-ടോയ്ലറ്റ് നോക്കുകുത്തി: വനിത ടോയ്ലറ്റും പ്രവർത്തനരഹിതം പേരാമ്പ്ര: ലക്ഷങ്ങൾ മുടക്കി പേരാമ്പ്ര ബസ്സ്റ്റാൻഡിൽ നിർമിച്ച ഇ--ടോയ്ലറ്റ് ഒരു ദിവസംപോലും ഉപയോഗിക്കാതെ നശിക്കുന്നു. മൂന്നു വർഷം മുമ്പാണ് എം.പി ഫണ്ടുപയോഗിച്ച് ഇ-ടോയ്ലറ്റ് നിർമിച്ചത്. എന്നാൽ, ഇതിൽ വെള്ളമെത്തിക്കാൻ കഴിയാത്തതുകൊണ്ട് ഇതുവരെ തുറന്നുകൊടുത്തിട്ടില്ല. ഇത് പ്രവർത്തിക്കാത്തതി​െൻറ കാരണംപോലും അധികൃതർക്ക് കൃത്യമായി അറിഞ്ഞുകൂട എന്നതാണ് യാഥാർഥ്യം. ഇപ്പോൾ ഇതി​െൻറ ടിൻഷീറ്റ് തുരുമ്പെടുത്തിരിക്കുകയാണ്. സിനിമ പോസ്റ്റർ പതിക്കാനുള്ള സ്ഥലമായി മാറിയിരിക്കുകയാണിവിടം. ഇതിനു സമീപത്തു തന്നെയുള്ള വനിത കംഫർട്ട് സ്റ്റേഷനും പ്രവർത്തനരഹിതമാണ്. ബസ്സ്റ്റാൻഡി​െൻറ ഇടതുഭാഗത്ത് പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള ശുചിമുറി മാത്രമാണ് പ്രവർത്തിക്കുന്നത്. നിത്യേന നൂറുകണക്കിന് ആളുകളാണ് പേരാമ്പ്ര ബസ്സ്റ്റാൻഡിൽ എത്തുന്നത്. രണ്ട് ഇ-ടോയ്ലറ്റുകൾ പ്രവർത്തനരഹിതമായതോടെ സ്ത്രീകൾ ഉൾപ്പെടെ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ ഏറെ പ്രയാസമനുഭവിക്കുകയാണ്. ഇ-ടോയ്ലറ്റി​െൻറ നടത്തിപ്പ് ചുമതല പഞ്ചായത്തിനാണെന്നാണ് എം. പിയുടെ ഓഫിസ് വ്യക്തമാക്കിയത്. ഇ-ടോയ്ലറ്റിൽ പോകാൻ ആളുകൾക്ക് ഭയമുള്ളതുകൊണ്ടാണ് ഇത് പ്രവർത്തിപ്പിക്കാത്തതെന്ന് പഞ്ചായത്ത് വാദം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.