ലഹരിമുക്ത ബോധവത്​കരണ പരിപാടി 'സ്വബോധ്' ഇന്നുമുതൽ

പേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്ത് ലഹരിമുക്ത ബോധവത്കരണ പരിപാടിയുടെ ഭാഗമായി 'സ്വബോധ്' കലാജാഥ ഞായറാഴ്ച മുതൽ ഒക്ടോബർ 16 വരെ നടക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.സി. സതി, വൈസ് പ്രസിഡൻറ് പി.പി. കൃഷ്ണാനന്ദൻ എന്നിവർ അറിയിച്ചു. ഞായറാഴ്ച വൈകീട്ട് നാലിന് കായണ്ണയിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പുരുഷൻ കടലുണ്ടി എം.എൽ.എ മുഖ്യാതിഥിയാകും. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും പ്രധാന തെരുവുകളിലും കലാജാഥ അവതരിപ്പിക്കും. സ്ഥിരംസമിതി അധ്യക്ഷൻ കെ. നാരായണക്കുറുപ്പ്, വി.കെ. സുനീഷ്, കെ.കെ. മൂസ, അജിത കൊമ്മിണിയോട്ട് എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു. വനിത സെമിനാർ നാളെ പേരാമ്പ്ര: മഹിള ജനതാദൾ ജില്ല കമ്മിറ്റിയുടെ 'വേട്ടയാടപ്പെടുന്ന സ്ത്രീത്വം' എന്ന വിഷയത്തിൽ വനിത സെമിനാർ ഒക്ടോബർ രണ്ടിന് രാവിലെ ഒമ്പതിന് പേരാമ്പ്ര കോഒാപറേറ്റിവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. ഡോ. രാംമനോഹർ ലോഹ്യയുടെ ചരമവാർഷിക ദിനാചരണത്തി​െൻറ ഭാഗമായാണ് സെമിനാർ നടക്കുന്നത്. ഗൗരി ലങ്കേഷ് നഗറിൽ നടക്കുന്ന പരിപാടിയിൽ കർണാടക ഇൻസാഫ് പ്രസിഡൻറ് വിദ്യ ദിൻകർ, സുജാത വർമ, എം.ജി. മല്ലിക, വിമല കളത്തിൽ എന്നിവർ സംബന്ധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.