കോഴിക്കോട്: സർക്കാറിെൻറ ഹരിതകേരളം പദ്ധതിക്ക് പിന്തുണയായി ജില്ല പഞ്ചായത്ത്, കുടുംബശ്രീ, ശുചിത്വമിഷൻ എന്നിവയുടെ സഹകരണത്തോടെ ഗ്രീൻ കെയർ മിഷെൻറ ആഭിമുഖ്യത്തിലുള്ള ക്ലീൻ കാർണിവൽ നാളെ തുടങ്ങും. 'ആഘോഷിക്കാം-മാലിന്യമുക്തിയിലൂടെ ആരോഗ്യജീവിതം' എന്ന പ്രമേയത്തിൽ നടത്തുന്ന കാർണിവൽ ഗാന്ധിജയന്തി ദിനത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യും. മാനാഞ്ചിറ സ്ക്വയർ പരിസരത്ത് വൈകീട്ട് 3.30ന് നടക്കുന്ന ചടങ്ങിൽ നഗരത്തിലെ 350ലേറെ വരുന്ന ഖരമാലിന്യ ശുചീകരണ തൊഴിലാളികളെ ആദരിക്കും. വൈകീട്ട് 4.30ന് ബീച്ചിൽ തെരുവുഗായകരുടെ സ്ട്രീറ്റ് മെലഡി സംഗീത വിരുന്നും ഗോഡ്സ് ഒാൺ കൺട്രി ഫോേട്ടാ പ്രദർശനവും നടക്കും. മേയർ തോട്ടത്തിൽ രവീന്ദ്രൻ മുഖ്യാതിഥിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.