കോഴിക്കോട്: മെഡിക്കൽ കോളജ് ഒാേട്ടാഡ്രൈവർമാരുടെ കൂട്ടായ്മയിൽ നവരാത്രി-വിജയദശമി ആഘോഷം സംഘടിപ്പിച്ചു. ആശുപത്രിയിലെ രോഗികൾ, കൂട്ടിരിപ്പുകാർ തുടങ്ങി 3000ത്തോളം പേർക്ക് പ്രഭാതഭക്ഷണം നൽകി. സംഘാടക സമിതി കൺവീനർ പി. ഷിഞ്ചു, ട്രഷറർ ഇ. ബാബു, ജിത്തു, വിജയൻ, രതീഷ് മധുരമ്പലം, സന്തോഷ് എന്നിവർ നേതൃത്വം നൽകി. --------- കലാകാരന്മാരെ ആദരിച്ചു കോഴിക്കോട്: നവരാത്രിയുടെ ഭാഗമായി ശിവാനന്ദയോഗ വിദ്യാപീഠം നേതൃത്വത്തിൽ പൊറ്റമ്മൽ കൈതപ്പാടം ദേശസവാ സംഘത്തിൽ കലാകാരന്മാരെ ആദരിക്കലും സർവൈശ്വര്യ പൂജയും നടത്തി. ആർക്കിയോളജിസ്റ്റ് കെ.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. യോഗി സുരേഷ് ആചാര്യ അധ്യക്ഷത വഹിച്ചു. കലാകാരന്മാരായ കോഴിക്കോട് നാരായണൻ നായർ, പി.ആർ. നാഥൻ, പി.കെ. ഗോപി, അലി അക്ബർ, ചെങ്ങന്നൂർ ശ്രീകുമാർ എന്നിവരെ ആദരിച്ചു. പി.സി. കൃഷ്ണവർമ രാജ, ആശ രമേഷ്, പി.പി. ഉണ്ണികൃഷ്ണൻ, ദിനേശൻ മാസ്റ്റർ, ഷീല ടീച്ചർ എന്നിവർ സംസാരിച്ചു. ----------- വ്യാജ ആത്മീയതയെ പ്രതിരോധിക്കണമെന്ന് എം.എസ്.എം കോഴിക്കോട്: സമൂഹത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന വ്യാജ ആത്മീയതയെ പ്രബുദ്ധതയോടെ േനരിടണമെന്ന് എം.എസ്.എം സൗത്ത് ജില്ല സംഘടിപ്പിച്ച ഹയർ സെക്കൻഡറി സമ്മേളനം ആവശ്യപ്പെട്ടു. കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഹസീബ് സ്വലാഹി അധ്യക്ഷത വഹിച്ചു. സിറാജ് ചേലേമ്പ്ര, സി. മരക്കാരുട്ടി, അഹമ്മദ് നിസാർ, ഷഫീഖ് കത്തറമ്മൽ, ആയിശാബി നടുവട്ടം, മുഹമ്മദ് അസ്ലം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.