റെയിൽവേ സ്​റ്റേഷൻ തെരുവുനായ്​ക്കളു​െട പിടിയിൽ

കോഴിക്കോട്: ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാർ എത്തിച്ചേരുന്ന റെയിൽവേ സ്റ്റേഷനും പരിസരവും തെരുവുനായ്ക്കളുെട പിടിയിൽ. സ്റ്റേഷന്‍ പരിസരങ്ങളിലെ നായ്ശല്യം മൂലം ഏറെ ഭയത്തോടെയാണ് യാത്രക്കാര്‍ വരുന്നതും പോകുന്നതും. പ്ലാറ്റ്ഫോമുകളിലൂടെ ഇവ കൂട്ടത്തോടെ ഓടിനടക്കുന്നത് യാത്രക്കാരെയും കച്ചവടക്കാരെയും ഏറെ ബുദ്ധിമുട്ടിലാക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ റെയിൽവേ സ്റ്റേഷനിൽ ജയിൽ ഉദ്യോഗസ്ഥനെ തെരുവുനായ് കടിച്ചിരുന്നു. കഴിഞ്ഞ മാസങ്ങളിൽ സ്റ്റേഷൻ പരിസരങ്ങളിൽ നിരവധി യാത്രക്കാർ നായ്ക്കളുടെ ആക്രമണത്തിനിരയായിട്ടുണ്ട്. കുറച്ചു ദിവസങ്ങൾക്ക് മുേമ്പ നാലാം പ്ലാറ്റ്ഫോമിലൂെട നടന്നുപോവുകയായിരുന്ന ഒരു സ്ത്രീയെയും നായ്ക്കൾ ആക്രമിച്ചിരുന്നു. മഴ കനത്തതോടെ സമീപ പ്രദേശങ്ങളിലുള്ള നായ്ക്കളും റെയിൽവേ സ്റ്റേഷനുകളിലേക്ക് ചേക്കേറിയിട്ടുണ്ടെന്ന് റെയിൽവേ സ്റ്റേഷനിലെ കച്ചവടക്കാർ പറയുന്നു. നാലാം പ്ലാറ്റ്ഫോമി​െൻറ പിൻഭാഗത്തുള്ള കോേട്ടഴ്സുകളുടെ സമീപസ്ഥലങ്ങൾ കാടുമൂടിയ അവസ്ഥയിലാണ്. ഇവിടെ നിരവധി നായ്ക്കൾ രാത്രി കാലങ്ങളിൽ തമ്പടിക്കാറുണ്ട്. മഴ പെയ്യുേമ്പാൾ ഇവ ഒന്നാെക െറയിൽവേ സ്റ്റേഷനിലേക്ക് കയറിവരുകയാണ് പതിവ്. റെയിൽവേ സംരക്ഷണ വേലികൾ തകർന്നിരിക്കുന്ന സ്ഥലങ്ങളിലൂടെയാണ് ഇവ കൂടുതലായും ഉള്ളിൽ പ്രവേശിക്കുന്നത്. രാത്രി സമയങ്ങളിൽ നായ്ക്കൂട്ടങ്ങൾ സ്റ്റേഷനിലെ ഇരിപ്പിടങ്ങളും മറ്റും ൈകയേറുന്നതും പതിവാണ്. എന്നാൽ, യാത്രക്കാരുെട സുരക്ഷിതത്വം ഉറപ്പിക്കാൻ റെയിൽവേയുടെ ഭാഗത്തുനിന്ന് ഇതുവരെ നടപടികളൊന്നുമുണ്ടായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.