മാനന്തവാടി: നഗരസഭയും ബ്ലോക്ക് പഞ്ചായത്തും പഴശ്ശി ഗ്രന്ഥാലയവും ചേർന്ന് വ്യാഴാഴ്ച പഴശ്ശിദിനം ആചരിക്കും. രാവിലെ 8.30-ന് പഴശ്ശി കുടീരത്തില്‍ പുഷ്പാർച്ചന നടക്കും. ഒമ്പതിന് ഡി.എഫ്.ഒ ഒാഫിസ് പരിസരത്തുനിന്നും പഴശ്ശികുടീരത്തിലേക്ക് അനുസ്മരണ പദയാത്ര നടത്തും. 9.30ന് പഴശ്ശി കുടീരത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികളായ എം.ഐ. ഷാനവാസ് എം.പി, ഒ.ആർ. കേളു എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി തുടങ്ങിയവർ പങ്കെടുക്കും. രാവിലെ 10 മുതൽ പഴശ്ശികുടീരത്തിൽ ചരിത്ര സെമിനാർ. 'പഴശ്ശി സമരങ്ങളുടെ ചരിത്ര പശ്ചാത്തലം' എന്ന വിഷയം എം.ടി. നാരായണനും 'പഴശ്ശിയും വടക്കൻ പാട്ടു കഥകളും' എന്ന വിഷയം കെ.എം. ഭരതനും അവതരിപ്പിക്കും. ഡോ. എ. വത്സലൻ മോഡറേറ്ററാവും. ആചരണത്തിെൻറ ഭാഗമായി അമ്പെയ്ത്ത് മത്സരം, ക്വിസ്, കലാസന്ധ്യ എന്നിവ നടത്തിയിരുന്നു പഴശ്ശി വീരാഹൂതി ദിനാചരണം ഇന്ന് മാനന്തവാടി: പഴശ്ശി വീരാഹൂതി സ്മരണിക സമിതിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച പഴശ്ശിദിനത്തിൽ ദേശീയോദ്ഗ്രഥന ബൈക്ക് റാലി നടത്തും. പുൽപള്ളി മാവിലാംതോട്, കാക്കവയൽ ജവാൻ സ്മൃതി മണ്ഡപം, ലക്കിടി കരിന്തണ്ടൻ സ്മൃതി മണ്ഡപം, പുളിഞ്ഞാൽ എടച്ചന കുങ്കൻ സ്മൃതിമണ്ഡപം തുടങ്ങി വിവിധ ചരിത്രകേന്ദ്രങ്ങളിൽ നിന്നാരംഭിക്കുന്ന ബൈക്ക് റാലികൾ രാവിലെ 10ന് പനമരം തലക്കര ചന്തു സ്മൃതി മണ്ഡപത്തിൽ സംഗമിച്ച് മാനന്തവാടി പഴശ്ശി കുടീരത്തിലേക്കുള്ള പ്രയാണം ആരംഭിക്കും. 11ന് പഴശ്ശി കുടീരത്തിൽ നടക്കുന്ന സമാപനത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘം സംസ്ഥാന പ്രചാർ പ്രമുഖ് എം. ബാലകൃഷ്ണൻ പഴശ്ശി സ്മൃതിദിന സന്ദേശം നൽകും. ജില്ല സംഘചാലക് എം.എം. ദാമോദരൻ, വനവാസി വികാസകേന്ദ്രം സംസ്ഥാന അധ്യക്ഷൻ പള്ളിയറ രാമൻ എന്നിവർ സംസാരിക്കും. ഡിസംബർ നാലുവരെ രാവിലെ പത്തുമുതൽ വൈകിട്ട് ഏഴുവരെ മാനന്തവാടിയിൽ വയനാട് പുസ്തകോത്സവം നടത്തും. പുസ്തകോത്സവ ദിവസങ്ങളിൽ വൈകിട്ട് നാലിന് ആരംഭിക്കുന്ന സായാഹ്ന സദസ്സുകളിൽ ചർച്ച, സംവാദം, പുസ്തക പ്രകാശനം, പ്രഭാഷണം, സിനിമ പ്രദർശനം, കലാപരിപാടികൾ എന്നിവയും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.