കോഴിക്കോട്: 'മാധ്യമം' കോഴിക്കോട് യൂനിറ്റിൽനിന്ന് വിരമിക്കുന്ന സർക്കുലേഷൻ വിഭാഗം ജീവനക്കാരൻ കെ.വി. സുബൈറിന് മാനേജ്മെൻറും 'മാധ്യമം' റിക്രിയേഷൻ ക്ലബും ചേർന്ന് യാത്രയയപ്പ് നൽകി. 'മാധ്യമ'ത്തിെൻറ തുടക്കം മുതലേ വിവിധ വിഭാഗങ്ങളിൽ സേവനമനുഷ്ഠിച്ച സുബൈർ അറിയപ്പെടുന്ന കലാകാരൻ കൂടിയാണ്. വിദ്യാർഥി ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കണ്ണൂർ പ്രസ്ക്ലബിെൻറ പാമ്പൻ മാധവൻ പുരസ്കാരം നേടിയ സീനിയർ ഫോട്ടോഗ്രാഫർ പി. അഭിജിത്തിന് അനുമോദനവും നൽകി. കെ.വി. സുബൈറിന് എക്സിക്യൂട്ടിവ് എഡിറ്റർ വി.എം. ഇബ്രാഹിമും പി. അഭിജിത്തിന് ഡെപ്യൂട്ടി എഡിറ്റർ ഇബ്രാഹിം കോട്ടക്കലും ഉപഹാരം സമ്മാനിച്ചു. സീനിയർ റീജനൽ മാനേജർ സി.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എഡിറ്റർ കെ. ബാബുരാജ്, സീനിയർ മാനേജർ അബ്ദുറഹ്മാൻ പട്ടാമ്പി, ന്യൂസ് എഡിറ്റർ എം. സുേരഷ് കുമാർ, ഹാഷിം എളമരം, എ.ഇ. നസീർ, പി.വി. ബാസിൽ, സി.പി പ്രകാശൻ, എസ്. ശ്രീകാന്ത്, എ. ബിജുനാഥ്, അബ്ദുലത്തീഫ്, എം. അബ്ദുൽ റഊഫ്, ഹമീദ് പാലത്ത്, ടി. പ്രേംനാഥ്, കെ.പി. സുനിൽ കുമാർ എന്നിവർ സംസാരിച്ചു. കെ.വി. സുബൈർ, പി. അഭിജിത്ത് എന്നിവർ മറുപടി പ്രസംഗം നടത്തി. മാധ്യമം റിക്രിയേഷൻ ക്ലബ് യൂനിറ്റ് പ്രസിഡൻറ് ഉമർ പുതിയോട്ടിൽ സ്വാഗതവും സെക്രട്ടറി കെ. അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു. പി. അഭിജിത്ത് സംവിധാനം ചെയ്ത 'അവളിലേക്കുള്ള ദൂരം' ഡോക്യുമെൻററിയും പ്രദർശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.